1. ആക1

    1. -
    2. ആശംസകപ്രകാരരൂപം. (വ്യാക.) ആശംസ, അപേക്ഷ മുതലായ അർത്ഥങ്ങൾ. "ഇതുകൊണ്ടാക നീ ധനികൻ" (നളച.ആ.), ജയിപ്പൂതാക
    3. (വികല്പാർഥത്തിൽ) ആയാലും, ആണെങ്കിലും
    4. ആയി, ആയിട്ട്
    1. പ്ര.
    2. ആകകൊണ്ട് = ആയിരിക്കുന്ന കാരണത്താൽ
  2. ആക2

    1. അവ്യ.
    2. ആകെ (മുഴുവനും, ആകെപ്പാടെ)
  3. ആകവേ, ആകെ

    1. അവ്യ.
    2. മുഴുവനും, ആകപ്പാടെ
    3. ആയി, ആയിട്ട്. (പ്ര.) ആകെക്കൂടി
  4. ആകാ

    1. -
    2. ആകുകയില്ല, യോജിച്ചതല്ല
    3. സാധിക്കുകയില്ല
    4. അരുത്, പാടില്ല
  5. അക2

    1. നാ.
    2. അകച്ചത്, മുള, തളിർ, പ്ലാവ് കായ്ക്കുന്നതിനു പ്രാരംഭമായി തടിയിലുണ്ടാകുന്ന പൊടിപ്പു
  6. അഘ

    1. വി.
    2. ചീത്തഅയായ, പാപകരമായ
  7. അഗ

    1. വി.
    2. ഗമിക്കാത്ത, ചലിക്കാത്ത
  8. അക1

    1. -
    2. "അകയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  9. ആഖു

    1. നാ.
    2. ദേവതാളി
    3. കള്ളൻ
    4. തൂമ്പ
    5. പന്നി
    6. എലി, ചുണ്ടെലി
  10. ആഗു

    1. നാ.
    2. അംഗീകാരം, സമ്മതം, പ്രതിജ്ഞ, വാഗ്ദാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക