1. എ2

    1. -
    2. ആധാരികാഭാസം "ഏ" എന്നതിൻറെ സങ്കുചിതരൂപം. (ഉദാ: കാട്ടിലെ, രാവിലെ, ജലത്തിലെ - കാട്ടിലേ, രാവിലേ, ജലത്തിലേ, എന്നു ദീർഘരൂപങ്ങളും - അവിടെ, ഇവിടെ, എവിടെ, അക്കരെ, ആലപ്പുഴെ, നെയ്യാറ്റിൻകരെ "എ" ലോപിച്ചു നെയ്യാറ്റിൻകര എന്നും.).
  2. എ1

    1. -
    2. "അ"കാരത്തിനു ചിലേടത്തുവരുന്ന ഉച്ചാരണഭേദം, പദമധ്യത്തിലെ "അ" കാരത്തിനു ചിലപ്പോൾ "എ"കാരച്ഛായയിൽ ഉച്ചാരണം വരും. ഉദാ: അലക് - അലെക്, വിളക്ക് - വിളെക്ക്, മകൾ - മകെൾ ഇത്യാദി
    3. സംസ്കൃതത്തിൽ നിന്നും മറ്റും കടംകൊണ്ട പദങ്ങളിൽ മൃദുക്കളോടും മധ്യമങ്ങളോടും (ഗ, ജ, ഡ, ദ, ബ, യ, ര, ല, വ) ചേർന്നു പിന്നിൽ നിൽക്കുന്ന "അ" കാരത്തിനു "എ" കാരച്ഛായയിൽ ഉച്ചാരണം. 1-ം, 2-ം ഉച്ചാരണഭേദങ്ങൾ വരമൊഴിയിൽ അംഗീകരിച്ചിട്ടില്ല. അലക്, വിളക്ക്, മകൾ, ഗജം, യതി എന്ന് "അ" കാരയുക്തമായിത്തന്നെ എഴുതുന്നു
    4. മധ്യമലയാളത്തിൽ ചുരുക്കം ചില പദങ്ങളിൽ "അ" കാരത്തിൻറെ സ്ഥാനത്ത് "എ" ചേർന്നു രൂപവും കാണാം. (ഉദാ: പണ്ണുക, പെണ്ണുക, പറക, പറെക)
    5. വേറൊരു പദത്തിൻറെ പിമ്പിൽ സന്ധിചേർന്നു നിൽക്കുമ്പോൾ "അല്ലോ" എന്നതിലെ "അ" യ്ക്ക് "എ" കാരച്ഛായയിൽ ഉച്ചാരണം. കണ്ടു + അല്ലോ = കണ്ടുവല്ലോ (കണ്ടെല്ലോ) അവൻ + അല്ലോ = അവനെല്ലോ
    6. ചില തനി മലയാള പദങ്ങളുടെ ആദിയിലും, ആദിയിലെ വ്യഞ്ജനത്തോടു ചേർന്നു പിന്നിലും നിൽക്കുന്ന "ഇ" കാരത്തിൻറെ സ്ഥാനത്ത് "എ" കാരവും വരും. അത്തരം പദങ്ങൾക്ക് "ഇ" കാരവും "എ" കാരവും ചേർന്ന രണ്ടു രൂപങ്ങൾ ഉണ്ട്
    7. "എ" കാരത്തിനു ചിലപ്പോൾ "ഇ" വരും. ഉദാ: എനിക്ക് - ഇനിക്ക്
    8. ചിലസ്ഥാനങ്ങളിൽ "എ" ദുർബലമായി "അ" എന്നായിത്തീരും. നല്ല + ഇടം = നല്ലെടം - നല്ലടം. ചെയ്ക + വേണം = ചെയ്യെണം > ചെയ്യണം
    9. ദീർഘമായ"ഏ" ചിലെടെത്തു നിൽക്കും. ഉദാ: പറയവെ > പറയവേ, വേറെ > വേറേ, തന്നെ > തന്നേ
    10. മുൻകാലത്ത് "എ" യുടെ ഹ്രസ്വദീർഘങ്ങൾക്ക് ഒരേലിപിതന്നെയാണ് ഉപയോഗിച്ചിരുന്നതെന്നും ശ്രദ്ധിക്കണം
  3. എ6

    1. -
    2. ഒരു ചുട്ടെഴുത്ത്, ചോദ്യസർവനാമം "എ" എന്ന ചോദ്യസർവനാമത്തിനു "ഏ" എന്നു ദീർഘിച്ച രൂപവുമുണ്ട്. ഉദാ: എത്, ഏത്.
  4. എ5

    1. -
    2. പല അവ്യയവങ്ങളുടെയും അന്തം. (അതെ, ആതെ/അല്ലാതെ, ആട്ടെ, അങ്ങനെ, ഇങ്ങനെ, എങ്ങനെ, ആരെ, ആകെ, ആറെ (കേട്ടാറെ) ഇത്യാദി).
  5. എ7

    1. -
    2. സംശയാദ്യർഥത്തെ സൂചിപ്പിക്കുന്ന ഒരു വ്യാക്ഷേപകം.
  6. എ4

    1. -
    2. തൻവിനയെച്ചപ്രത്യയം. "ഏ" എന്നും രൂപം. ഉദാ: ചെയ്യെ, ചെയ്യവെ (ചെയ്യവേ).
  7. എ3

    1. -
    2. അവധാരകപ്രത്യയമായ "ഏ" എന്നതിൻറെ സങ്കുചിതരൂപം. ഉദാ: തന്നെ (തൻ ഏ), അത്ര.
  8. ഏ9

    1. -
    2. സംബോധനാർഥത്തിൽ നാമങ്ങളോടുചേർക്കുന്ന ഒരു നിപാതം. ഉദാ: അമേ, തളേ, പൊന്നേ, കണ്ണേ.
  9. ഇറയ്ക്കുക, എ-

    1. ക്രി.
    2. വെള്ളംകോരിക്കളഞ്ഞു വറ്റിക്കുക, തേകിപ്പിക്കുക (പ്ര.) കുളം ഇറയ്ക്കുക
  10. ഏ3

    1. വ്യാ.
    2. നീരസം മുതലായവയെ ദ്യോതിപ്പിക്കുന്നത്
    3. ശ്രദ്ധയെക്ഷണിക്കാൻ ഉള്ള ഒരു ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക