1. ഒച്ച്

    1. നാ.
    2. ചെറിയ ചിമിഴുപോലെയുള്ള പുറന്തോടിനുള്ളിൽ ആർദ്രമായശരീരം സമ്രക്ഷിച്ചുകൊണ്ടു കരയ്ക്കു കഴിയുന്ന ഒരു ഇഴജന്തു. നത്തക്കയുടെ ഇനം. (പ്ര.) ഒച്ചുനീങ്ങുന്നതുപോലെ = വളരെ പതുക്കെ. ഒച്ചിഴഞ്ഞക്ഷരമാകുക = ഒരു പ്രവൃത്തിയിൽനിന്നു കർത്താവ് പ്രതീക്ഷിക്കാത്ത വിധം നല്ല കാര്യങ്ങൾ ഉരുത്തിരിയുക
  2. ഒച്ച

    1. നാ.
    2. ശബ്ദം
    3. കേൾവി, കീർത്തി. (പ്ര.) ഒച്ചവയ്ക്കുക = ബഹളം കൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക