1. ഓം1

    1. അവ്യ.
    2. ഓങ്കാരം, പരബ്രഹ്മവാചകം, പ്രണവം, ത്രിമൂർത്തികളെ കുറിക്കുന്ന അ, ഉ, മ് എന്നീ വർണങ്ങളുടെ സമ്യുക്തം. അ = വിഷ്ണു, ഉ = ശിവൻ, മ് = ബ്രഹ്മാവ്. ബീജമന്ത്രങ്ങളിൽ ഒന്ന്, സെ്താത്രങ്ങളുടെയും വേദോച്ചാരണങ്ങളുടെയും ആദിയിലും അവസാനത്തിലും ഉച്ചരിക്കുന്ന പാവനശബ്ദം
  2. ഓം2

    1. അവ്യ.
    2. സമ്മതവും അംഗീകാരവും ദ്യോതിപ്പിക്കുന്ന ശബ്ദം, അതേ, അങ്ങിനെയാകട്ടെ
  3. ഓം3

    1. വ്യാക.
    2. ക്രിയയോടു ചേർക്കുന്ന ഉ.പു. ബ.വ. പ്രത്യയം. ഉദാ: വന്നോം, കണ്ടോം. താരത. നോം. ഈ പ്രത്യയം ആധുനിക മലയാളം ഉപേക്ഷിച്ചിരിക്കുകയാണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക