1. ഔ2

    1. നാ.
    2. ഭൂമി
    3. ശബ്ദം
    4. ശേഷൻ, അനന്തൻ
    5. മഹേശ്വരൻ, ശിവൻ
    6. ശൂദ്രരുടെ പ്രണവം "ഔം" എന്നും
  2. ഔ3

    1. വ്യാ.
    2. വിലക്ക്, വിളി മുതലായവയെ കുറിക്കുന്നത്
  3. ഔ1

    1. -
    2. അക്ഷരമാലയിലെ പഹിനഞ്ചാമത്തെ അക്ഷരം. സ്വരങ്ങളിൽ അവസാനത്തേത്. അ, ഉ എന്നീ സ്വരങ്ങളുടെ സംയുക്തരൂപം.
  4. ആപ്പറേഷൻ, ഓ-

    1. നാ.
    2. ശസ്ത്രകിയ
  5. ആപ്പീസർ, ഓ-

    1. നാ.
    2. ഓഫീസർ, ഉദ്യോഗസ്ഥൻ
  6. ആഫീസർ, ഓ-

    1. നാ.
    2. ആപ്പീസർ
  7. ഓ12

    1. -
    2. അനുപ്രയോഗമായിവരുന്ന കൊള്ളു, കൊള്ളുക എന്നിവയുടെ സങ്കുചിതരൂപം. തന്നിൽ താണവരോടു പറയുമ്പോൾ. ഉദാ: നോക്കിക്കോ (നോക്കിക്കൊള്ളുക); എടുത്തോ (എടുത്തോളൂ, എടുത്തുകൊള്ളുക).
  8. ആണറബിൾ, ഓ-

    1. വി.
    2. ബഹുമാനപ്പെട്ട
  9. ആണററി, ഓ-

    1. വി.
    2. വേതനം പറ്റാതെ മാന്യസേവനം ചെയ്യുന്ന
  10. ഓ5

    1. വ്യാ.
    2. സമ്മതം വിരോധം ഔദാസീന്യം ആശ്ചര്യം അനുകമ്പ സ്മൃതി വേദന അംഗീകാരം മുതലായവയെ ദ്യോതിപ്പിക്കുന്നത്. ഉദാ: (സമ്മതം) ഓ, വന്നേക്കാം; (വിരോധം)ഓ, നിനക്കുവേറെ തൊഴിലില്ലേ?; (ഔദാസീന്യം) ഓ, വല്ലപാടും തുലഞ്ഞുപോകട്ടെ; (ആശ്ചര്യം) ഓ, എന്തൊരുവിശേഷം; (അനുകമ്പ) ഓ, കഷ്ടമേ, കഷ്ടം; (സ്മൃതി) ഓ, അവിടെപോകാൻ വിട്ടുപോയല്ലോ; (വല്ലായ്മ) ഓ, ഞാനതു മനസ്സിലാക്കിയില്ലല്ലോ; (വേദന) ഓ, സഹിക്കവയ്യേ; (അനുമതി) ഓ, എടുത്തുകൊള്ളു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക