1. ഘടകൻ

    1. നാ.
    2. മധ്യസ്ഥൻ
    3. ചേർക്കുന്നവൻ
    4. വിവാഹത്തിനു മധ്യസ്ഥത വഹിക്കുന്ന ആൾ
  2. കടുക്കനെ

    1. അവ്യ.
    2. ഉടനെ, പെട്ടെന്ന്. "പുരത്തിലങ്ങവനടുക്കുമപ്പോൾ കടുക്കനെ ചിലരകന്നുനിന്നു" (സ്യമ.തു.)
  3. കടുക്കൻ

    1. നാ.
    2. പുരുഷന്മാരുടെ ഒരു കർണാഭരണം
  4. കിടുക്കനെ

    1. അവ്യ.
    2. ഉടൻതന്നെ, വേഗത്തിൽ
    3. കിടുക്കം ജനിപ്പിക്കുമാറ്
  5. കീടകൻ

    1. നാ.
    2. പുഴു
    3. നിസ്സാരൻ, നിന്ദ്യൻ
    4. വൈശ്യസ്ത്രീയിൽ ക്ഷത്രിയനുണ്ടായ പുത്രൻ
    5. മാഗധവർഗത്തിൽപ്പെട്ട ഒരു വൈതാഇകൻ
    6. മഹാഭാരതപ്രസ്തുതനായ ഒരു രാജാവ്
  6. കുടകൻ

    1. നാ.
    2. കുടകുദേശക്കാരൻ (സ്ത്രീ.) കുടകത്തി
    3. ചേര രാജാവ് (കുടകനാട് ചേരസാമ്രാജ്യത്തിൻ കീഴിലായിരുന്നതിനാൽ)
  7. കുട്ടാകൻ

    1. നാ.
    2. ആശാരി, തച്ചൻ
  8. കോടകൻ

    1. നാ.
    2. ഒരിനം മൂർഖൻ പാമ്പ്
    3. കുടിൽ പണിയുന്നവൻ, ആശാരി
  9. കോടികൻ

    1. നാ.
    2. കോടികാസ്യൻ
  10. കൗടകൻ

    1. നാ.
    2. കുരുക്കുവച്ചു ജന്തുക്കളെ പിടിക്കുന്നതു തൊഴിലായിട്ടുള്ളവൻ
    3. പക്ഷികളുടെയോ മൃഗങ്ങളുടെയോ മാംസം വിൽക്കുന്നവൻ, വേട്ടക്കാരൻ, കശാപ്പുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക