1. ചകാര

    1. ക്രി.
    2. ചെയ്തു, ആക്കിത്തീർത്തു
  2. ചകരി, ചകിരി

    1. നാ.
    2. തേങ്ങയുടെ തൊണ്ടിനുള്ളിൽ ചിരട്ടയെ പൊതിഞ്ഞിരിക്കുന്ന നാര് (ഈ നാര് പിരിച്ചു കയറുണ്ടാക്കുന്നു)
    3. തേങ്ങയുടെതൊണ്ട്
    4. മാമ്പഴത്തിലേയും മറ്റും നാര് (മറ്റുചില ഭക്ഷ്യവസ്തുക്കളിലുള്ള നാരിനെ കുറിക്കാനുള്ള പ്രയോഗം)
  3. ചക്രു:

    1. ക്രി.
    2. (കൃധാതു പ്ര.പു. ബ.വ. പരസ്മൈപദം) ചെയ്തു, ഉണ്ടാക്കി (മണിപ്രവാളകവിതയിൽ പ്രയോഗം)
  4. ചാക്ര

    1. വി.
    2. ചക്രത്തെ സംബന്ധിച്ച
  5. ചക്ര

    1. നാ.
    2. പെരുമുത്തങ്ങ
    3. കർക്കടകശൃംഗി
    1. സംഗീ.
    2. ഒരുതാളം
  6. ചാകര

    1. നാ.
    2. കേരളക്കരയോടു ചേർന്നുകിടക്കുന്ന കടലിൽ മാത്രം കാണുന്ന പ്രതിഭാസം, ചെമ്മീൻ സമൃദ്ധിയായി ഉണ്ടായി കാണപ്പെടുന്നത്
  7. ചക്രി

    1. നാ.
    2. പാമ്പ്
    3. ആട്
    4. അരയന്നം
    5. കഴുത
    6. കാക്ക
    7. ചക്രവാകപ്പക്ഷി
    8. രഥം, വണ്ടി
    9. ചക്ക്
    10. വഞ്ചകൻ, തെമ്മാടി
    11. കുശവൻ
    12. ചെപ്പടിവിദ്യക്കാരൻ
    13. ചക്കാട്ടുന്നവൻ
    14. ചക്രം ധരിച്ചവൻ, വിഷ്ണു
    15. ഭൂമണ്ഡലത്തിന് അധിപതി, ചക്രവർത്തി
    16. ഒരു സംസ്ഥാനത്തിൻറെ ഭരണാധികാരി
    17. ഗ്രാമപുരോഹിതൻ
    18. ഗൂഢപുരുഷൻ, ചാരൻ
  8. ചിക്കരി, റി

    1. നാ.
    2. കാപ്പിപ്പൊടിയുടെ കൂടെ ചേർക്കുന്ന ഒരു വസ്തു
  9. ചിക്ര

    1. നാ.
    2. പരുന്തിൻറെ വർഗത്തിപ്പെട്ട ഒരിനം പക്ഷി
  10. ചുക്കിരി1

    1. നാ.
    2. കള്ളുചിരട്ട, കള്ളുകോപ്പ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക