1. സ3

    1. നാ.
    2. ഒരു പൂർവസർഗം, ചേർച്ച, സമുച്ചയം, ഉടമ തുടങ്ങിയ അർത്ഥങ്ങളെ കുറിക്കുന്നത്. ഉദാഃ സസന്തോഷം
  2. സ2

    1. നാ. സംഗീ.
    2. സപ്തസ്വരങ്ങളിൽ ആദ്യത്തേതിനെ കുറിക്കുന്ന ചിഹ്നം, ഷഡ്ജസ്വരം
  3. സ1

    1. -
    2. മുപ്പത്തിരണ്ടാമത്തെ വ്യഞ്ജനം. സകാരം. ദന്ത്യമായ ഊഷ്മസ്വനം.
  4. പിക്കാശ്, -സ്

    1. നാ.
    2. ഒരിനം കൂന്താലി
  5. കൂജ, -ശ, -സ

    1. നാ.
    2. കഴുത്തിടുങ്ങിയ ഒരിനം ജലപാത്രം
  6. ഗുരുതി, -സി

    1. നാ.
    2. കുരുതി
  7. ചാപ്പാട്ട്, ശാ-

    1. നാ.
    2. ഊണ്, ഭക്ഷണം. ചാപ്പാട്ടുരാമൻ = ധാരാളം ഭക്ഷിക്കുന്നവൻ, തിമ്മൻ
  8. ചാപ്പിടുക1, ശാ-, സാ-

    1. ക്രി.
    2. ഭക്ഷിക്കുക, തിന്നുക
  9. നിർബുഷ, -സ

    1. വി.
    2. പതിരുകളഞ്ഞ
    3. ഉമികളഞ്ഞ
  10. നിലംപരിച്, -ശ്

    1. നാ.
    2. തറനിരപ്പ്. (പ്ര.) നിലംപരിചാക്കുക = നശിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക