1. ഊണ്

    1. നാ.
    2. ഊൺ. ഊണുനമ്പി = നായന്മാരിൽ ഒരു വിഭാഗം. ഊണുമുറി = ഇരുന്ന് ഊണു കഴിക്കാനുള്ള മുറി. ഊണുമേശ = ആഹാരപദാർഥങ്ങൾ വിളമ്പിവെച്ചുണ്ണാനുള്ള മേശ
  2. ഉണ്ണിത്തിരി, ഉണി-, ഉണു-

    1. നാ.
    2. അന്തരാളജാതിയിൽപ്പെട്ട ഒരു വിഭാഗം
  3. ഊൺ, ഊണ്

    1. നാ.
    2. തീറ്റ, ഭക്ഷണം, ചോറ്, സദ്യ. (പ്ര.) ഊണുണൂല് = പൂണുനൂല് (പരിഹാസം)
    3. ഭക്ഷണം കഴിക്കൽ (പ്ര.) ഊൺനാളുകൾ = അന്നപ്രാശത്തിന് (ശിശുവിന് ആദ്യമായി ചോറുകൊടുക്കാൻ) കൊള്ളാവുന്ന നാളുകൾ
  4. ഉൺ

    1. -
    2. "ഉണ്ണുക" എന്നതിൻറെ ധാതുരൂപം.
  5. ഉണി, ഉണ്ണി

    1. വി.
    2. ചെറിയ, ഇളയ, ഓമനയായ. ഉദാ: ഉണിക്കാളി, ഉണിക്കോരൻ, ഉണിച്ചന്തു
  6. ഊണി

    1. നാ.
    2. ഊണൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക