1. ഊന്ന്

    1. -
    2. "ഊന്നുക" എന്നതിൻറെ ധാതുരൂപം.
  2. ഉന്ന

    1. വി.
    2. നനഞ്ഞ
    3. അലിവുള്ള, ദയവുള്ള
  3. ഉണ്ണൻ

    1. നാ.
    2. ചെറുകിഴങ്ങ്
    3. ക്രമത്തിലധികം ഉണ്ണുന്നവൻ
  4. ഊണൻ

    1. നാ.
    2. സദ്യ ഉണ്ണാൻ നടക്കുന്നവൻ
    3. കൂടുതൽ ഉണ്ണുന്നവൻ
  5. ഊന്നു, ഊന്റു

    1. നാ. പ.മ.
    2. താങ്ങ്, ആശ്രയം, സഹായം, താങ്ങിനിറുത്തുന്നതൂണ്
    3. വള്ളം വെള്ളത്തിൽ മുന്നോട്ട് പോകത്തക്കവണ്ണം കഴുക്കോൽ കുത്തിത്തള്ളൽ. ഉദാ: വള്ളമൂന്ന്
  6. ഉന്നു

    1. വ്യാക.
    2. വർത്തമനകാലപ്രത്യയം, ("ഇന്ന്" = ഈ ദിവസം എന്ന പദം വർത്തമാനാർഥത്തിൽ പ്രത്യയമായി ചമഞ്ഞതാകാം)
    3. നിന്ന്, ഊന്ന്
  7. ഉന്നി

    1. ഭൂ.
    2. സൂക്ഷിച്ചുനോക്കി, അന്വേഷിച്ചിട്ട്, തിരഞ്ഞിട്ട്
    3. ലക്ഷ്യമാക്കിക്കൊണ്ട്, ഉദ്ദേശിച്ചിട്ട്, വിചാരിച്ച്, പരിഗണിച്ച്
    4. ശ്രദ്ധിച്ച്
    5. നിശ്ചയിച്ച്
    6. ആലോചിച്ച്, ഗാഢാലോചനയിൽ മുഴുകി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക