-
ഊപ്പ
- നാ.
-
പൊടിമീൻ, വളരെചെറിയ ഒരിനം മീൻ
-
നിസ്സാരൻ, മോശക്കാരൻ
-
മോശപ്പെട്ട വസ്തു. ഉരികൊടുത്ത് ഊപ്പവാങ്ങുന്നതിൽ ഭേദം നാഴികൊടുത്തു നല്ലതു വാങ്ങുന്നതാണ്. (പഴ.)
-
ഉപ്പ്
- നാ.
-
സമുദ്രജലത്തിൽനിന്നും മറ്റും എടുക്കുന്ന പ്രത്യേകതരം ക്ഷാരരസമുള്ള വെളുത്ത പരൽ പോലുള്ള സാധനം, (പ്ര.) ഉപ്പും ചോറും തിന്നുക, ഉപ്പും കൂട്ടി തിന്നുക = കൂറുകാണിക്കുക, നന്ദിയുണ്ടായിരിക്കുക
-
കാളയുടെ പൂഞ്ഞുകുറ്റി, ഉപ്പൂടി
-
കിളിത്തട്ടുകളിയിൽ ജയസൂചകമായി മണൽകൂട്ടൽ, കളിയിലെ ജയത്തെക്കുറിക്കുന്ന സാങ്കേതികപദം
-
ഊപ്പ്
- നാ.
-
വേട്ട
-
മാംസം, മാംസളമായ ഭാഗം. പതിനെട്ടൂപ്പ് = വേട്ടക്കാർ വേട്ടയാടിക്കിട്ടിയ മൃഗത്തെ പതിനെട്ട് ഊപ്പുകളായി പങ്കുവയ്ക്കുന്നത്
-
മണ്ണ്
-
ഊർപ്പ്, ഊപ്പ്, ഉറുപ്പു
- നാ.
-
ഊപ്പ് അവകാശം (നായാട്ടിൽ)