1. ഊരക3

    1. ക്രി.
    2. ഒന്നിൽ പറ്റിച്ചേർന്നിരിക്കുന്നതിനെ ബലം പ്രയോഗിച്ചു വിടുവിക്കുക, വലിച്ചെടുക്കുക
    3. കൊരുത്തിരിക്കുന്ന ചരടോ ചരടിൽനിന്നു മുത്തോമറ്റോ വലിച്ചെടുക്കുക, കമ്പിൽ പറ്റിച്ചേർന്നിരിക്കുന്ന ഇലകൾ ഒന്നോടെ വലിച്ചു വേർപെടുത്തുക
    4. അണിഞ്ഞിരിക്കുന്ന ആഭരണമോ വസ്ത്രമോ എടുത്തുമാറ്റുക
    5. കെട്ടഴിക്കുക. ഉദാ: കയർ ഊരിവിട്ട കാള
    6. പിരി അഴിക്കുക, തിരുക്ക് ഇളയ്ക്കുക ഉദാ: കമ്മൽ ഊരുക
    7. അഴിയുക, വഴുതിവീഴുക, മുറുക്കം കുറഞ്ഞതുകൊണ്ടും മറ്റും പറ്റിച്ചേർന്നിരിക്കുന്നിടത്തു നിന്നു വീണുപോവുക
  2. ഊരുക1

    1. ക്രി.
    2. ഇഴഞ്ഞുനടക്കുക
    3. ഉഴുതശാഷം നിലം നിരപ്പാക്കുക
    4. ചൊറിച്ചിൽ തോന്നുക, ശരീരത്തിൽ ഉറുമ്പുകയറി ഇഴഞ്ഞാലെന്നപോലെ അസുഖം തോന്നുക, വേദന തോന്നുക
  3. ഉരുക്

    1. -
    2. "ഉരുകുക1" എന്നതിൻറെ ധാതുരൂപം.
  4. ഉരഗി

    1. നാ.
    2. പെൺപാമ്പ്
  5. ഉരുക്ക്

    1. നാ.
    2. ഉരുക്കുക എന്ന പ്രവൃത്തി, ഉരുക്കൽ
    3. ഉരുക്കിയ വസ്തു, ഉരുക്കിയ പൊന്ന്
    4. ഇരുമ്പിൻറെ ഒരു വകഭേദം, ഉരുക്കിയ ഇരുമ്പ്. (സം.) കാളായസം
    5. (ആ.ല.) ഉരുക്കുപോലെ ബലമുള്ള എന്ന അർത്ഥത്തിലും പ്രയോഗം. ഉദാ: ഉരുക്കുമുഷ്ടി
  6. ഉറക

    1. ക്രി.
    2. ഉറയുക, കലികൊള്ളുക
  7. ഊരുക2

    1. ക്രി.
    2. വഴുതി വീണുപോവുക
  8. ഊറുക

    1. ക്രി.
    2. ദ്രവപദാർഥം പൊടിഞ്ഞു പുറപ്പെടുക, ഇറ്റിറ്റുവരിക, ഉറവെടുക്കുക
    3. ചുരക്കുക (മുലയിൽ പാലെന്നപോലെ)
    4. (മോശപ്പെട്ടകടലാസിൽ) മഷിപരക്കുക
  9. ഉറക്കെ, -ക്കനെ, ഒറ-

    1. അവ്യ.
    2. ഉച്ചത്തിൽ, ഉറച്ച്
    3. മുറുകെ, ശക്തിയായി, ഊക്കോടെ
  10. ഉറക്ക്

    1. നാ.
    2. ഉറക്കം, നിദ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക