1. ഊരാൾ

    1. നാ.
    2. അന്യൻ
    3. ഊരാളൻ
  2. ഉരുളി

    1. നാ.
    2. "ഉരുണ്ടപാത്രം", എണ്ണകാച്ചുന്നതിനും മറ്റും ഉപയോഗിക്കുന്ന വലിയ വാവട്ടമുള്ള പരന്ന ഓട്ടുപാത്രം. ഈ യിനത്തിൽ വലിപ്പം കൂടിയ പാത്രത്തിനു വാർപ്പ് എന്നു പേര്
  3. ഉരുൾ1

    1. -
    2. "ഉരുളുക" എന്നതിൻറെ ധാതുരൂപം.
  4. ഉരുള

    1. നാ.
    2. ഒരിനം മത്സ്യം
    3. ഉരുട്ടിയെടുത്ത പദാർഥം, (മണ്ണ്, ചോറ് മുതലായവ പോലെ) കബളം
    4. ചോറ്റുരുള
  5. ഉരുൾ3

    1. വി.
    2. ഉരുണ്ട, ഉരുളൻ
  6. ഊരാളി

    1. നാ.
    2. ഊരാളൻ
    3. സ്ഥലവാസി. ഉദാ: ഊരാളിക്ക് വഴിതിരിച്ചതുപോലെ
    4. ഒരു പട്ടിക ജാതി
    5. തെങ്ങുകയറ്റം തൊഴിലായിട്ടുള്ള ഒരു ജാതിക്കാർ, തണ്ടാൻ
    6. മലം കുറവന്മാരെടെ വൈദികൻ
    7. പ്രതം, പിശാച് (മലമ്പണ്ടാരങ്ങളുടെ ഇടയിൽ)
    8. പുലയർ കോലയന്മാരെ സംബോധന ചെയ്യാനുപയോഗിക്കുന്ന പദം
    9. അടിമ, ഊരടി
  7. ഉരുൾ2

    1. നാ.
    2. ചക്രം (വണ്ടിയുടെ)
    3. ഉരുണ്ടത്, വർത്തുളാകൃതിയിലുള്ളത്
    4. മലകളുടെയും കുന്നുകളുടെയും ഉള്ളിൽ വർഷകാലത്ത് വെള്ളം തൂർന്നു കൂടി ഒടുവിൽ സമ്മർദം മൂലം അത് പൊട്ടിയടരുന്നത്
    5. ചെറിയ കൊടുമുടി
    6. വലിയ ഓളം, തിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക