1. ഊരു

    1. നാ.
    2. ചാക്ഷുഷമനുവിൻറെ ഒരു പുത്രൻ
    3. തുട
    4. പതിനാലാമത്തെ മനുവായ ഭൗമൻറെ (ഭൗത്യൻറെ) ഒരു പുത്രൻ
    5. നഗ്നലയുടെ പത്തു പുത്രന്മാരിൽ ഒരാൾ എന്നു ഹരിവംശം
    6. അംഗിരസ്സിൻറെ പുത്രൻ
  2. ഉരു1, ഉരുപം, ഉരുവം, ഉരുവ്

    1. നാ.
    2. ആകൃതി, ശരീരം
    3. ഉരുപ്പടി, സാധനം, വെങ്കലപാത്രം
    4. ഉരപ്പടിയുടെ എണ്ണം
    5. ആവൃത്തി, തവണ, മന്ത്രം, പാഠം മുതലായവയുടെ വീണ്ടുമുള്ള ആവർത്തനം
    6. കപ്പൽ, പടവ്, വള്ള്ലം
    7. മുറിവ്, അടയാളം
    8. കന്നുകാലി, കാള, ആന ഇത്യാദി. ഉദാ: ഉരു ഇരുത്തുക = ആനയെ ക്ഷേത്രത്തിനു കൊടുക്കുക. (പ്ര.) ഉരുക്കൂട്ടുക = ശേഖരിക്കുക. ഉരുത്തിരളുക = രൂപം കൊള്ളുക. ഉരുത്തികയുക = യാഗാവശ്യങ്ങൾക്കും മറ്റുമുള്ള പാത്രങ്ങളും മറ്റുസാധനങ്ങളും മതിയാകുക
  3. ഉരു2

    1. വി.
    2. വിസ്താരമുള്ള, പരപ്പുള്ള
    3. വർധിച്ച, വലിയ, അധികമായ, തികഞ്ഞ, മഹത്തായ, ദൃഢതയുള്ള. ഉരുവേ = ഉരുവായി, വലുതായി, ധാരാളമായി, വിസ്താരത്തിൽ
  4. ഉരു3

    1. നാ.
    2. ചായില്യം, ഹിംഗുലം
  5. ഉവർമണ്ണ്, ഉവരു-, ഊരു-

    1. നാ.
    2. ഉവർനിലത്തിലെ മണ്ണ്, മൂത്രക്ഷാരമണ്ണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക