1. ഉരുവം

    1. നാ.
    2. രൂപം, ഉരു, ആകൃതി, വടിവ്
    3. നടയ്ക്കുവയ്ക്കുന്ന ആൾ രൂപം
    4. കോലം (തെയ്യാട്ടത്തിലും മറ്റും)
    5. പ്രതരൂപം
  2. ഊർവം

    1. നാ.
    2. സമുദ്രം
    3. മേഘം
    4. ബഡവാഗ്നി
  3. ഉരു1, ഉരുപം, ഉരുവം, ഉരുവ്

    1. നാ.
    2. ആകൃതി, ശരീരം
    3. ഉരുപ്പടി, സാധനം, വെങ്കലപാത്രം
    4. ഉരപ്പടിയുടെ എണ്ണം
    5. ആവൃത്തി, തവണ, മന്ത്രം, പാഠം മുതലായവയുടെ വീണ്ടുമുള്ള ആവർത്തനം
    6. കപ്പൽ, പടവ്, വള്ള്ലം
    7. മുറിവ്, അടയാളം
    8. കന്നുകാലി, കാള, ആന ഇത്യാദി. ഉദാ: ഉരു ഇരുത്തുക = ആനയെ ക്ഷേത്രത്തിനു കൊടുക്കുക. (പ്ര.) ഉരുക്കൂട്ടുക = ശേഖരിക്കുക. ഉരുത്തിരളുക = രൂപം കൊള്ളുക. ഉരുത്തികയുക = യാഗാവശ്യങ്ങൾക്കും മറ്റുമുള്ള പാത്രങ്ങളും മറ്റുസാധനങ്ങളും മതിയാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക