1. ഊളി4

    1. നാ.
    2. "വെള്ളത്തിൽ ഊളിയിടുന്നവൻ". കൊക്കിനോടു സാദൃശ്യമുള്ള ഒരു പക്ഷി, തോച്ചക്കാലൻ, ചങ്കൻ, കണ്ണൻ, പൊടിയുളി എന്നു പലതരം
  2. ഊളി3

    1. നാ.
    2. എരുമക്കിടാവ്
  3. ഊളി2

    1. നാ.
    2. വെള്ളത്തിനടിയിൽക്കൂടിയുള്ള നീന്തൽ, മുക്കിളി, നീന്താനായിട്ടുള്ള ചാട്ടം. (പ്ര.) ഊളി ഇടുക, ഊളികുത്തുക
  4. ഊളി1

    1. നാ.
    2. ശബ്ദം, കൂക്കുവിളി
  5. ഉളി1

    1. -
    2. "ഉളിയുക" എന്നതിൻറെ ധാതുരൂപം.
  6. ഉളി2

    1. നാ.
    2. മൂർച്ചയുള്ള വായ്ത്തലയോടുകൂടിയ ഒരു ഉപകരണം, മരപ്പണിക്കും മറ്റുമുള്ള ഒരു ആയുധം. (പ്ര.) ചാട്ടുളി, ഉളിയമ്പ്, ഉളിചാണ്ടുക, ഉളിചാട്ടുക = ഉളി ലക്ഷ്യത്തിലേക്ക് എറിയുക
  7. ഉള1

    1. -
    2. "ഉളയുക" എന്നതിൻറെ ധാതുരൂപം.
  8. ഉള2

    1. വി.
    2. ഉള്ള
  9. ഉള3

    1. ക്രി. ബ.വ.
    2. ഉണ്ട് "ഉൾ" എന്ന ധാതുവിൻറെ നപുംസകബഹുവചനരൂപം, വർത്തമാനകാലം. ആധുനികഘട്ടത്തോടുകൂടി ഈ രൂപം ലുപ്തപ്രചാരമായി
  10. ഉള4

    1. നാ.
    2. രോമം
    3. ചെളി
    4. കുഞ്ചിരോമം
    5. ഒരു കാട്ടു മരം, മലമുകളിലെ പുൽമേടുകളിൽ വളരുന്നത്. (ഗിരിവർഗഭാഷ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക