1. ഐ1

    1. -
    2. അക്ഷരമാലയിലെ പന്ത്രണ്ടാം അക്ഷരം, ദീർഘസ്വരം, കണ്ഠ്യതാലവ്യം "അഇ" അല്ലെങ്കിൽ "അയ്" എന്ന് പഴയ ഉച്ചാരണം. ഇപ്പോൾ "ഐ" എന്നും. ഉദാ: കൈ, തൈ അകാരാന്തമലയാളശബ്ദങ്ങൾ മധ്യമ മലയാളകാലം വരെയും തമിഴിലെപ്പോലെ "ഐ" കാരത്തിൽ അവസാനിച്ചിരുന്നു.
  2. ഐ2

    1. -
    2. പ്രതിഗ്രാഹികാവിഭക്തിയുടെ പ്രത്യയം (പ.മ.) ആധുനിക മലയാളത്തിൽ ഇതിൻറെ സ്ഥാനത്ത് "എ".
  3. ഐ3

    1. വ്യാ.
    2. വിളി, ഓർമ്മ, ആശ്ചര്യം, നിഷേധം, കോപം മുതലായവയെ ദ്യോതിപ്പിക്കുന്നത്
  4. ഐ4

    1. വി.
    2. ഒരു സംഖ്യാഭേദകം, അഞ്ച് (സമാസത്തിൽ)
  5. ഐ5

    1. നാ.
    2. ശിവൻ
    3. യോഗിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക