1. ഖരാങ്കം

    1. നാ.
    2. ദ്രാവകം ഉറഞ്ഞു ഖരവസ്തുവായി മാറുന്നതിനാവശ്യമായ താപനില
  2. കരുനാഗം

    1. നാ.
    2. കരിനാഗം
  3. കരുനീക്കം

    1. നാ.
    2. തുടക്കം, ആരംഭം
    3. ലക്ഷ്യപ്രാപ്തിക്കുള്ള ആലോചനയും പ്രവർത്തനവും, പരിപാടിയനുസരിച്ചുള്ള നടപടികൾ (ചതുരംഗക്കളിയിൽ കരുക്കൾ നീക്കുന്നതിനെ ആസ്പദമാക്കി പറയുന്നത്)
  4. കരിനാഗം

    1. നാ.
    2. ഉഗ്രവിഷമുള്ള ഒരുജാതി കറുത്തപാമ്പ്, കരിങ്കുറിഞ്ഞിമൂർഖൻ
  5. കൃമികർണം, -കർണകം

    1. നാ.
    2. ഒരു തരം കർണരോഗം (കൃമികൾ മൂലം ഉണ്ടാകുന്നത്)
  6. കീർണകം

    1. നാ.
    2. പലവക സംഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രകരണം, പ്രകീർണകം
  7. കരേണുകം

    1. നാ.
    2. ചെറുകൊന്നയുടെ കായ്
  8. കാരണികം

    1. നാ.
    2. ചരിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക