1. ഖരി

    1. നാ.
    2. പെൺകഴുത
  2. കരി1

    1. -
    2. "കരിയുക" എന്നതിൻറെ ധാതുരൂപം.
  3. കരി2

    1. വി.
    2. കറുത്ത
  4. കരി3

    1. നാ.
    2. വിഷം
    3. തടിയും മറ്റും എരിഞ്ഞുണ്ടാകുന്ന വസ്തു, തീകത്തി അവശേഷിക്കുന്ന കറുത്തകട്ട, ഇംഗാലം (പ്ര.) കരിതേയ്ക്കുക = വികൃതമാക്കുക, ചീത്തയാക്കുക, അപമാനിക്കുക
    4. കരിപ്പൊടി, ഉമിക്കരി
    5. കണ്മഷി
    6. കഥകളിയിലെ കരിവേഷം
    7. ചില മരങ്ങൾക്കു പൊതുവേപറയുന്ന പേര്, വലുതും ചെറുതും, തടി ഉപയോഗിക്കാൻ കൊള്ളാവുന്നതുമായ വ്യത്യസ്ഥങ്ങളായ പലമരങ്ങൾക്കും ഈ പേരുപറയുന്നു
  5. കരി4

    1. നാ.
    2. കലപ്പ, കൃഷിയയുധം
    3. കായലിനുസമീപമുള്ള കറുത്തനിലം, ചതുപ്പുപ്രദേശം, തരിശുപാടം, കരിനിലം (പ്ര.) കരിതെളിക്കുക = തരിശുനിലം കൃഷിചെയ്യുക
    4. നെൽപാടങ്ങളിൽ വളരുന്ന ഒരുജാതി നീണ്ടപുല്ല്
    5. നിലങ്കൃഷി
    6. ഒരു ആയുധം, ഹലായുധം
    7. കുന്നുമ്പുറത്തു നിരപ്പൊത്ത സ്ഥലം (പ.മ.)
  6. കരി5

    1. നാ.
    2. ആന
    3. എട്ട് എന്ന സംഖ്യ (ദിക്കരികൾ എട്ട് എന്നതിൽനിന്ന്)
  7. കാരി

    1. വി.
    2. ചെയ്യുന്ന
    3. ജനിപ്പിക്കുന്ന
    4. ഉപദ്രവകാരി
    1. നാ.
    2. ഒരു മത്സ്യത്തിൻറെ പേര്
  8. അംഗാരകാരൻ, -കാരി

    1. നാ.
    2. കരി ഉണ്ടാക്കുന്നവൻ
  9. ഖാരികം, ഖാരീ-

    1. നാ.
    2. ഒരു ഖാരം വിത്തുവിതയ്ക്കുന്ന നിലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക