-
കരിമം, കരുമം
- നാ.
-
കർമം
-
ഗ്രാമം
- നാ.
-
കൂട്ടം
-
ഭവനങ്ങളുടെ കൂട്ടം
-
ഭരണപരമായ ഒരു രാജ്യഘടകം
-
അഗ്രഹാരം
-
നാട്ടിൻപുറം
-
ഗ്രാമരംഗം
-
ക്രമം
- നാ.
-
ഒരു അലങ്കാരം
-
നീതി
-
തുടക്കം
-
മുറ, പൂർവാപരസംബന്ധമായ നിയമം, രീതി, കുഴപ്പമില്ലായ്മ
-
വേദം ചൊല്ലുന്ന രീതികളിൽ ഒന്ന്
-
ന്യായമായത്, മര്യാദപ്രകാരം ഉള്ളത്
-
ഇന്നത് ഇന്നപ്രകാരം ചെയ്യണമെന്ന ശാസ്ത്രാക്തവിധി
-
ആചാരം, മര്യാദ, നടപ്പ്, രീതി
-
പിടി
-
നാടകത്തിലെ ഗർഭസന്ധിയുടെ പതിമൂന്നംഗങ്ങളിലൊന്ന്
-
ഭംഗിയുള്ള അവസ്ഥ
-
അടി, ചുവട്, നടത്ത
-
ചലനം, ഗതി
-
(മൃഗങ്ങളുടെ) ആക്രമത്തിനൊരുങ്ങിയ നിലയോ ഭാവമോ
-
പാരമ്പര്യം, പിന്തുടർച്ച
-
ഒരുക്കം, തയാറെടുപ്പ്
-
ശക്തി. (പ്ര.) ക്രമം കെടുക = മര്യാദ കൈവിടുക. ക്രമം തെറ്റുക = മുറതെറ്റുക, ശരിയായവിധം അല്ലാതായിത്തീരുക. ക്രമപ്പെടുക = മുറപ്രകാരമാവുക, ക്രമത്തിലാവുക, ചട്ടപ്രകാരമാവുക, നിയന്ത്രിക്കുക. ക്രമവിരുദ്ധം = വേണ്ടതരത്തിലല്ലാത്തത്
-
കിരാമം
- നാ.
-
ഗ്രാമം
-
ഘർമം
- നാ.
-
പകൽ
-
വെയിൽ, സൂര്യപ്രകാശം
-
വേനൽക്കാലം
-
വിയർപ്പ്
-
ഉസ്ഗ്ണം
-
ഉരുളി
-
പശുവിൻപാൽ, (അശ്വികൾക്ക്) ആഹൂതിയെയ്യപ്പെടുന്ന ചൂടുള്ള പാനീയം
-
രസം, ചാറ്
-
കരുമം
- നാ.
-
പ്രവൃത്തി, കർത്തവ്യം, കാര്യം
-
ഇടപാട്, വ്യവസ്ഥ
-
കർമഫലം, ഭാഗ്യം
-
കർമം
- നാ.
-
ജ്ഞാനേന്ദ്രിയം
-
തൊഴിൽ
-
പ്രവൃത്തി, ചെയ്തി, നടപടി, പ്രയത്നം
-
പ്രവർത്തനം, നടത്തിപ്പ്, നിർവഹണം
-
കടമ
-
മതപരമോ സാമൂഹികമോ ആയ പ്രവൃത്തി, ചടങ്ങ്, ആചാരം, യാഗം, ഹോമം, വിവാഹം ഇത്യാദി (നിത്യം, നൈമിത്തികം, കാമ്യം, പ്രായശ്ചിത്തം എന്നിങ്ങനെ മതപരമായ കാര്യങ്ങൾ നാലുവിധം)
-
മരണാനന്തരം നടത്തുന്ന കർമങ്ങൾ (സംസ്കാരം, സഞ്ചയനം, പിണ്ഡം ബലി തുടങ്ങിയവ). (പ്ര.) കർമം ചെയ്യുക, -കഴിക്കുക
-
വിധി, പൂർവജന്മകൃതങ്ങളായ കർമങ്ങളുടെ പരിണതഫലം, ദൗർഭാഗ്യം, കർമദോഷം, ദുർവിധി, കർമഫലം
-
ഫലം
-
ഫലാപേക്ഷകൂടാതെ കർമം അനുഷ്ഠിക്കൽ, കർമയോഗം
-
കർമേന്ദ്രിയം
-
ഔഷധങ്ങളുടെ പ്രവർത്തനം, പ്രയോഗം
-
ഒരുതരം വസ്തി
-
(ജ്യോ.) പത്താംഭാവം, കർമഭാവം
- വ്യാക.
-
ക്രിയയുടെ ഫലത്തിന് ആശ്രയമായ കാരകം, കർത്താവിനെ ക്രിയയുമായി ബന്ധിപ്പിച്ചുനിറുത്തുന്ന കാരകം
- തര്ക്ക.
-
ചലനം, ന്യായ-വൈശേഷിക-സിദ്ധാന്തപ്രകാരമുള്ള ഏഴുപദാർഥങ്ങലിലൊന്ന്. (ഉത്ക്ഷേപണം, അവക്ഷേപണം, ആകുഞ്ചനം, പ്രസാരണം ഗമനം എന്നിങ്ങനെ ചലം അഞ്ചുവിധം.)
-
ഖർമം
- നാ.
-
പട്ട്
-
ധൈര്യം, പൗരുഷം
-
കർക്കശത്വം
-
കീർമം
- നാ.
-
വീട്
-
കൂർമം
- നാ.
-
ആമ
-
ദശാവതാരങ്ങളിൽ രണ്ടാമത്തേത്, കൂർമാവതാരം
-
വിഷ്ണുവിൻറെ സ്ഥിരാവാസമായി കരുതപ്പെടുന്ന സാളഗ്രാമങ്ങളിൽ ഒരിനം
-
ഭൂമി (ആമയെപ്പോലെ ജലത്തിൽ കിടക്കുന്നു എന്ന സങ്കൽപത്തിൽനിന്ന്)
-
കൂർമപുരാനം
-
തന്ത്രശാസ്ത്രപ്രകാരമുള്ള ഒരു കൈമുദ്ര
-
ഒരുതരം ഉദരരോഗം, ജലകൂർമം