1. ചകണി

    1. നാ.
    2. ചക്കച്ചുളകളുടെ ഇടയിൽ കാണുന്ന പരന്ന നാര് (പേട്ടുചുള). ചകണിച്ചക്ക = ചുളകുറഞ്ഞതും ധാരാളം ചകണിയുള്ളതുമായ ചക്ക. ചകണിവിര = നാടവിര (ചകണിയുടെ ആകൃതിയിൽ ഉള്ളതിനാൽ)
  2. ചാക്കാണി

    1. നാ.
    2. പഴുതാര
    3. ഒരിനം മത്സ്യം
  3. ചിക്കണ

    1. വി.
    2. മിനുസമുള്ള, മെഴുമെഴുപ്പുള്ള
    3. തെന്നുന്ന, വഴുതുന്ന
  4. ചിക്കണി

    1. നാ.
    2. കടുക്ക
    3. പാക്ക്
  5. ചിക്കിണി

    1. വി.
    2. ചെറിയ, പ്രായമാകാത്ത (പെൺകുട്ടികളെ കുറിക്കാൻ പ്രയോഗം)
  6. ചുക്കിണി

    1. നാ.
    2. ഒരിനം ചൂത്, വശങ്ങളിൽ എണ്ണങ്ങൾ അടയാളപ്പെടുത്തിയിട്ടുള്ള ഒരുതരം പകിട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക