1. പ1

    1. -
    2. മലയാള അക്ഷരമാലയിലെ ഇരുപത്തിയൊന്നാമത്തെ വ്യഞ്ജനാക്ഷരം (വായുപ്രവാഹത്തെ രണ്ടുചുണ്ടുകളും കൂട്ടിത്തടഞ്ഞുവിട്ടുച്ചരിക്കുന്ന വിരാമസ്വനം. ശ്വാസിയും അൽപപ്രാണവും ആയ ഖരം).
  2. പ2

    1. വി.
    2. പാനംചെയ്യുന്ന, കുടിക്കുന്ന (പദാന്തത്തിൽ പ്രയോഗം. ഉദാ: ക്ഷീരപൻ, മദ്യപൻ)
  3. പ3

    1. വി.
    2. പാലിക്കുന്ന, രക്ഷിക്കുന്ന (പദാന്തത്തിൽ പ്രയോഗം. ഉദാ: അജപൻ, ഭൂപൻ)
  4. പ4

    1. നാ. സംഗീ.
    2. പഞ്ചമം, സപ്തസ്വരങ്ങളിൽ അഞ്ചാമത്തെതിനെ കുറിക്കുന്ന ചിഹ്നം
  5. വീഞ്ഞ, പീ-, -ങ്ങ

    1. നാ.
    2. കട്ടികുറഞ്ഞ തടിയുള്ള ഒരുതരം മരം, പൈൻ
  6. നിരപ്പെ, -പ്പേ

    1. അവ്യ.
    2. നിരപ്പായിട്ട്
  7. പത്രപുഷ്പം, -പി

    1. നാ.
    2. തുളസി
    3. കൊഴുന്ത് (ഇലതന്നെ പൂവായി ഉപയോഗിക്കാവുന്നത്)
  8. കൗർപ്പം, -പ്പി

    1. നാ.
    2. വൃശ്ചികം രാശി
  9. ചുളിച്ചിൽ, -പ്പ്

    1. നാ.
    2. ചുളിവ്
  10. തിരൾച്ച, -പ്പ്, -മ

    1. -
    2. നാമരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക