1. ഭവദ്

    1. വി.
    2. (സമാസത്തിൽ) അങ്ങയുടെ ഉദാഃ ഭവദ്യാത്ര = അങ്ങയുടെ യാത്ര
  2. ഭവത്

    1. വി.
    2. ഭവിക്കുന്ന, ഉള്ള
    3. വർത്തമാനമായ (പദാരംഭത്തിൽ)
  3. ഭവതു

    1. ക്രി. ഭൂ. ധാതു, ലോട് പരസ്മൈപദി പ്ര. പു. ഏ.വ.
    2. ഭവിക്കട്ടെ
  4. ഭവിത

    1. വി.
    2. ഭവിച്ച, ഉണ്ടായ
  5. ഭാവിത1

    1. വി.
    2. ഭാവനംചെയ്യപ്പെട്ട
    3. പ്രകാശിക്കപ്പെട്ട
    4. പ്രാപിക്കപ്പെട്ട
    5. വിചാരിക്കപ്പെട്ട, നിശ്ചയിക്കപ്പെട്ട
    6. വീര്യഭേദംവരുത്താനായി മറ്റുമരുന്നുകൾചേർത്തും മറ്റും പാകപ്പെടുത്തിയ
    7. സുഗന്ധിതമായ
  6. ഭവതി

    1. നാ.
    2. "ഭവാൻ" എന്നതിൻറെ സ്ത്രീലിംഗം
    3. വിഷം തേച്ച അമ്പ്
  7. ഭാവിത2

    1. നാ.
    2. ഭാവി
    3. ഭാവിക്കൽ
    4. പിന്നീടു സംഭവിക്കേണ്ടത്
    5. വിധിക്കപ്പെട്ടത്
  8. ഭവതി

    1. ക്രി. ഭൂ. ധാതു, ലോട് പരസ്മൈപദി പ്ര പൂ. ഏ.വ.
    2. ബവിക്കുന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക