1. ഇടം1, എടം, ഏടം

  (സമസ്തപദങ്ങളിലും "ഇടം" എടം എന്നു മാറിക്കാണാം. ഇടപ്പണം - എടപ്പണം ഇത്യാദി)

   • നാ. സ്ഥലം, സ്ഥാനം. ഉദാ: ഇരിക്കാല്‍ ഇടം, താമസിക്കാന്‍ ഇടം
   • നാ. വീതി, വലുപ്പം, വിസ്താരം
   • നാ. (ജ്യോ.) രാശിചക്രത്തെ പന്ത്രണ്ടായി ഭാഗിച്ചതില്‍ ഓരോന്നും, ഭാവം, രാശി (അവയ്ക്കു ക്രമത്തില്‍ ഒന്നാമിടം, രണ്ടാമിടം എന്നിങ്ങനെ സംജ്ഞ)
   • നാ. ഭാഗം, വശം, സംഗതി, കാര്യം
   • നാ. സന്ദര്‍ഭം, അവസരം, സൗകര്യം
   • നാ. വീട് (ഇടപ്രഭുക്കന്മാരുടെയും മറ്റും), രാജധാനി
   • നാ. തായ്വഴി, ശാഖ. ഉദാ: ഇളയിടത്തുസ്വരൂപം
   • നാ. ഇടതുവശം, ഇടംവലം നോക്കാതെ എന്നരീതിയില്‍ അവ്യയമായും പ്രയോഗം. ഇടങ്കൈ, ഇടങ്കണ്ണ് എന്നപോലെ വിശേഷണമായും
 2. ഇടം2

  പ.മ.

   • വ്യാക. ഗതി, പക്കല്‍, വശം, ഓട്, സമീപം എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കപ്പെടുന്നത്
 3. ഇഡം

  സം. ഇഡ

   • നാ. ഒരു അളവ്, കര്‍ഷത്തിന്‍റെ മൂന്നിലൊരുഭാഗം
 4. ഈടം

  < ഇടുക

   • നാ. സൂക്ഷിച്ചുവയ്ക്കുന്നത്, കരുതി വയ്പ്പ്, ഈട്, ജാമ്യം, പണയം, ഈടിരിപ്പ്
 5. ഈറ്റം

  ത. ഈറ്റം

   • നാ. മൃഗത്തിന്‍റെ യോനി
 6. എടം

   •   ഇടം.
 7. ഏടം

   • നാ. രഹസ്യം
   • നാ. എടം, ഇടം
   • നാ. സ്ഥിതി, അവസ്ഥ, വസ്തുത, സങ്ങതികളുടെ കിടപ്പ്, കാര്യം
   • നാ. സമയം
   • നാ. നിത്യവൃത്തി, ഉപജീവനം
   • നാ. കഴിവ്, കെല്‍പ്പ്
   • നാ. എടം, പ്രഭുഗൃഹം, കൊട്ടാരം
   • നാ. രാജാവ്, സ്ഥാനം, മൂപ്പുമുറ
 8. ഏഡം

  സം. ഏഡ

   • നാ. ഒരിനം ആട്. (സ്‌ത്രീ.) ഏഡി
X