1. ഇടക്കലാശം, എട-

  ഇട-കലാശം

   • നാ. (കഥകളി) ഒരു താളവട്ടം കഴിയുമ്പോഴുള്ള കലാശം
 2. എട1

   • നാ. ഇട
 3. എട2

   •   "എടാ" എന്നതിന്‍റെ ഹ്രസ്വരൂപം.
 4. എടാ1

   •   എടന്‍ എന്നതിന്‍റെ സംബോധന. (എടന്‍ എന്ന രൂപം പ്രയോഗത്തില്‍ ഇല്ല.) പോടാ (പോ-എടാ), വാടാ (വാ-എടാ), താടാ (താ-എടാ)
   •   വ്യാ. വെറുപ്പോ ആശ്ചര്യമോ സൂചിപ്പിക്കുന്നത്
 5. എട്

   • നാ. ഏറ്
   • നാ. അടി, തല്ല്
   • നാ. കെണി, കുരുക്ക്
   • നാ. അലക്ക്, മുണ്ട് അലക്കല്‍, മുണ്ട് കല്ലില്‍ അടിക്കല്‍. "വെടുത്തേടന് എറ്റ് കഴിഞ്ഞിട്ട് പെണ്ണുകെട്ടന്‍ ഒക്കുകയില്ല" (പഴ.)
   • നാ. വെള്ളം തളിക്കല്‍, വണ്ണാന്‍ നടത്തുന്ന ഒരു ചടങ്ങ് (ഒരു കുട്ടി ജനിച്ചതിന്‍റെ മൂന്നാംദിവസവും പുലയുടെ ഏഴാം ദിവസവും) (പ്ര.) എറ്റും മാറ്റും = വെളുപ്പിച്ച തുണിയും അഴുക്കായ തുണിയും
 6. ഏട

   • വി. അംഗഭംഗംവന്നതോ മുടന്തുള്ളതോ. "ഏടയ്ക്കും മോഴയ്ക്കും ചുങ്കം ഇല്ല" (പഴ.)
   • വി. വളര്‍ച്ചനിന്നതോ മുരടിച്ചതോ
   • വി. വിടര്‍ന്ന
 7. ഏട്

   • നാ. പൂവ്
   • നാ. ഇതള്‍
   • നാ. (എഴുതുവാനായി വാര്‍ന്നുമുറിച്ച) പനയോല
   • നാ. പുസ്തകത്തിന്‍റെ വശം, പുസ്തകത്തിന്‍റെ താള്‍
   • നാ. പുസ്തകം, ഗ്രന്ഥം
 8. ഏഡ

  സം.

   • വി. ചെവികേള്‍ക്കാത്ത
X