1. ഐ1

      •   അക്ഷരമാലയിലെ പന്ത്രണ്ടാം അക്ഷരം, ദീര്‍ഘസ്വരം, കണ്ഠ്യതാലവ്യം "അഇ" അല്ലെങ്കില്‍ "അയ്" എന്ന് പഴയ ഉച്ചാരണം. ഇപ്പോള്‍ "ഐ" എന്നും. ഉദാ: കൈ, തൈ അകാരാന്തമലയാളശബ്ദങ്ങള്‍ മധ്യമ മലയാളകാലം വരെയും തമിഴിലെപ്പോലെ "ഐ" കാരത്തില്‍ അവസാനിച്ചിരുന്നു.
  2. ഐ2

      •   പ്രതിഗ്രാഹികാവിഭക്തിയുടെ പ്രത്യയം (പ.മ.) ആധുനിക മലയാളത്തില്‍ ഇതിന്‍റെ സ്ഥാനത്ത് "എ".
  3. ഐ3

      • വ്യാ. വിളി, ഓര്‍മ്മ, ആശ്ചര്യം, നിഷേധം, കോപം മുതലായവയെ ദ്യോതിപ്പിക്കുന്നത്
  4. ഐ4

      • വി. ഒരു സംഖ്യാഭേദകം, അഞ്ച് (സമാസത്തില്‍)
  5. ഐ5

    സം.

      • നാ. ശിവന്‍
      • നാ. യോഗിനി
X