1. ഒട1

      • നാ. ഉട, നിവര്‍ത്തുപിടിച്ച കുടപോലെ മണല്‍ക്കാടുകളില്‍ ധാരാളം വളരുന്ന ഒരു മുള്‍ മരം. ധാരാളം ചെറിയ ഇലകള്‍ ഉണ്ടായിരിക്കും
  2. ഒട2, ഉട

      • നാ. വൃഷണം
      • നാ. കോഷ്ഠം, വസ്തിപ്രദേശം
  3. ഒട്, ഓട്

    പ.മ.

      • വ്യാക. ഇത് ഒട്ടുക എന്ന കൃതിരൂപംതന്നെ. സമ്യോജികാവിഭക്തിപ്രത്യയം (കൂടി, ചേര്‍ന്ന്, അടുക്കല്‍, സമീപം, ഒപ്പം എന്നീ അര്‍ത്ഥങ്ങളില്‍ നാമത്തോടുചേര്‍ത്ത് പ്രയോഗം. ഉദാ: അതിനൊട്, അതിനോട്; അവനൊട്, അവനോട്; എന്നൊട്, എന്നോട് ഇത്യാദി. "ഏ" ചേര്‍ന്ന് "അതിനോടേ" എന്നപോലെ രൂപം. അതിനോടൊപ്പം, അതിനോടൊന്നിച്ച്, അതിനോടുചേര്‍ന്ന്, അതിനോടുകൂടെ എന്നപോലെ ഗതികള്‍ ചേരുമ്പോള്‍ വിയോജകാര്‍ഥത്തിലും പ്രയോഗം. ഉദാ: ഉടവരോട് വേര്‍പാട്; ഇടരൊടുവേറായ്; ചേതനയോടു പിരിഞ്ഞ് ഇത്യാദി)
  4. ഒറ്റ

    ഓര്‍

      • നാ. ഒരുതരം വാദ്യം
      • വി. വിശേഷണരൂപം. താരത. ഇരട്ട. ഒന്നുമാത്രമായ, ഒന്നായ, തനിച്ചുള്ള, ഒരു കൂട്ടില്ലാത്ത
      • നാ. ഒന്ന്, ജോടിയില്‍പ്പെട്ട ഒന്ന്
      • നാ. സംഖ്യകളുടെ ഏകസ്ഥാനം, ഏകസ്ഥാനമുള്ള അക്കം
      • നാ. ഓജസംഖ്യ, ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് എന്നിങ്ങനെയുള്ള സംഖ്യകള്‍
      • നാ. ഒരു ജോടിയില്‍പ്പെട്ടത്, സമനിലയിലുള്ളത്
      • നാ. കളരിപ്പയറ്റില്‍ മര്‍മസ്ഥാനങ്ങളിലുള്ള ക്ത്തും അടിയും ഒഴിവും
      • നാ. നാലുമുഴം നീളമുള്ള ഒറ്റമുണ്ട്. ഉദാ: ഒറ്റമുണ്ടും ഇരട്ടമുണ്ടും, ഒറ്റൗടുക്കുക
      • നാ. ഒരു പലഹാരം (ക്ഷേത്രങ്ങളിലെ നൈവേദ്യമായുണ്ടാക്കുന്നത്)
      • നാ. (നായാട്ട്) ആണ്‍പന്നി, കാട്ടുപന്നി, ഒറ്റയാന്‍. (പ്ര.) ഒറ്റക്കെട്ടായിനില്‍ക്കുക, ഒറ്റക്കയ്യായിനില്‍ക്കുക, ഒറ്റതിരിയുക, ഒറ്റപ്പെടുക, ഒറ്റയ്ക്കു പറയുക, ഒറ്റനോട്ടത്തില്‍ ഇത്യാദി
  5. ഒറ്റ്

      • നാ. ചാരപ്രവൃത്തി, ഗൂഢമായ അറിവ്
      • നാ. മീന്‍പിടിത്തം
  6. ഓട1

      • നാ. വെള്ളം ഒലിച്ചുപോകുന്ന ചാല്, റോഡുകളുടെ ഇരുവശങ്ങളിലും ഉള്ള ചെറിയ നീര്‍ച്ചാല്‍
      • നാ. കിടങ്ങ്, അകഴി
      • നാ. ഒരു ആഭരണം, നെറ്റിപ്പട്ടം
      • നാ. ചക്കിന്‍റെ ഒരു ഭാഗം (മ.തി.)
  7. ഓട2

      • നാ. ഒരു മരുന്നു ചെടി, കിലുകിലുപ്പച്ചെടി
      • നാ. ഓട(ല്‍) മരം, ഓടവള്ളി
      • നാ. മുളയുടെ ഇനത്തില്‍പ്പെട്ട ഒരു ചെടി
  8. ഓട്1

      • നാ. മണ്‍പാത്രം ഉടഞ്ഞുള്ള കഷണം, മാടോട് (സ്ഫടികക്കഷണത്തിനും പറയും)
      • നാ. കെട്ടിടം മേയാനും മറ്റും മണ്ണുകുഴച്ച് അച്ചില്‍ വാര്‍ത്തു ചുട്ടെടുക്കുന്നത്
      • നാ. കടുപ്പമുള്ള പുറന്തോട്, തലയോട് (തല്യോട്ടി)
      • നാ. നെയ്ത്ത് ഓട്, ഊട്
      • നാ. ധാന്യങ്ങളും മറ്റും വറുക്കുന്നതിനുള്ള പാത്രം
      • നാ. ഭിക്ഷാപാത്രം, വിശേഷിച്ചും മണ്‍ചട്ടി
      • നാ. ചെമ്പും ഈയവും ചേര്‍ത്ത് ഉരുക്കിയുണ്ടാക്കുന്ന ലോഹം
X