1. ചകാര

  സം. <കൃ

   • ക്രി. ചെയ്തു, ആക്കിത്തീര്‍ത്തു
 2. ചക്ര

  സം. ചക്രാ

   • നാ. പെരുമുത്തങ്ങ
   • നാ. കര്‍ക്കടകശൃംഗി
   • സംഗീ. ഒരുതാളം
 3. ചക്രി

  സം. -ചക്രിന്‍

   • നാ. പാമ്പ്
   • നാ. ആട്
   • നാ. അരയന്നം
   • നാ. കഴുത
   • നാ. കാക്ക
   • നാ. ചക്രവാകപ്പക്ഷി
   • നാ. രഥം, വണ്ടി
   • നാ. ചക്ക്
   • നാ. വഞ്ചകന്‍, തെമ്മാടി
   • നാ. കുശവന്‍
   • നാ. ചെപ്പടിവിദ്യക്കാരന്‍
   • നാ. ചക്കാട്ടുന്നവന്‍
   • നാ. ചക്രം ധരിച്ചവന്‍, വിഷ്ണു
   • നാ. ഭൂമണ്ഡലത്തിന് അധിപതി, ചക്രവര്‍ത്തി
   • നാ. ഒരു സംസ്ഥാനത്തിന്‍റെ ഭരണാധികാരി
   • നാ. ഗ്രാമപുരോഹിതന്‍
   • നാ. ഗൂഢപുരുഷന്‍, ചാരന്‍
 4. ചക്രു:

  സം.

   • ക്രി. (കൃധാതു പ്ര.പു. ബ.വ. പരസ്മൈപദം) ചെയ്തു, ഉണ്ടാക്കി (മണിപ്രവാളകവിതയില്‍ പ്രയോഗം)
 5. ചാകര

   • നാ. കേരളക്കരയോടു ചേര്‍ന്നുകിടക്കുന്ന കടലില്‍ മാത്രം കാണുന്ന പ്രതിഭാസം, ചെമ്മീന്‍ സമൃദ്ധിയായി ഉണ്ടായി കാണപ്പെടുന്നത്
 6. ചാക്ര

  സം.

   • വി. ചക്രത്തെ സംബന്ധിച്ച
X