1. ഇടിക്കുക1

    1. ക്രി.
    2. ഇടിഞ്ഞുവീഴത്തക്കവണ്ണം ചെയ്യുക, തകർക്കുക, നിരപ്പാക്കുക. ഉദാ: മതിൽ ഇടിക്കുക
    3. ഊക്കോടെ തട്ടുക, മുട്ടുക. ഉദാ: വണ്ടിചെന്നു മരത്തിൽ ഇടിച്ചു
    4. കുത്തുക, പൊടിക്കുക (ധാന്യം പോലെ) ഉദാ: ഉരലിലിട്ട് അരി ഇടിക്കുക
    5. ചതൗക്കുക, നീരുപിഴിഞ്ഞെടുക്കത്തക്കവണ്ണം മർദ്ദിക്കുക, കൈമുറുക്കി പ്രഹരിക്കുക, മുഷ്ടിചുരുട്ടി ഊക്കോടെ മർദ്ദിക്കുക, ഇടികൊടുക്കുക
    6. കൊമ്പുകൊണ്ടു കുത്തുക, മൃഗം തലകൊണ്ട് ഊക്കോടെമുട്ടുക, ഉദാ: ആടുകൾ തമ്മിൽ ഇടിക്കുന്നു
    7. താഴ്ത്തുക, തരംതാഴ്ത്തുക, ഉദാ: വിലയിടിക്കുക, ഇടിച്ചുപറയുക
  2. ഇടിക്കുക2

    1. ക്രി.
    2. സ്പന്ദിക്കുക, ത്രസിക്കുക, തുടിക്കുക, ഉദാ: നെഞ്ച് ഇടിക്കുക
  3. ഇറ്റിക്കുക

    1. ക്രി.
    2. തുള്ളിതുള്ളിയായി വീഴിക്കുക
  4. ഈഡിക്കുക

    1. ക്രി.
    2. സ്തുതിക്കുക
  5. ഈറ്റിക്കുക

    1. ക്രി.
    2. ലുബ്ധ് കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക