1. ഇടിയുക

    1. ക്രി.
    2. ഉറപ്പായി സ്ഥിതിചെയ്യുന്നതു കേടുപറ്റി താഴെവീഴുക, വീഴുക, തകരുക, പൊളിഞ്ഞോ പിളർന്നോ വീഴുക, ഉദാ: മല ഇടിയുക
    3. അങ്ങുമിങ്ങും പൊട്ടി ഇളകുക, കേടുവരിക
    4. ദു:ഖം, പരിഭ്രമം മുതലായവകൊണ്ടു (മനസ്സിന്) ക്ഷീണം തട്ടുക, ഇളക്കമുണ്ടാവുക
    5. വിലകുറയുക, ഉദാ: വില ഇടിയുക. (ആല.) അന്തസ്സിനും സ്ഥിതിക്കും കുറവുവരിക
    6. താഴുക, ഉദാ: തോൾ ഇടിയുക
    7. പൊടിയുക, ഉദാ: അരി ഇടിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക