1. ഇട1, എട

    1. നാ.
    2. രണ്ടെണ്ണത്തിൻറെ നടുവിലുള്ളസ്ഥലം, മധ്യം, നടുഭാഗം, വിടവ്
    3. അകലം
    4. നടുക്കുള്ളസമയം, ഒരുകാര്യം നടക്കുന്നതിന് മധ്യേയുള്ള കാലം
    5. സമയം, അല്പസമയം
    6. അവസരം, സന്ദർഭം, സൗകര്യം
    7. കാരണം, സാധ്യത
    8. ശരീരത്തിൻറെ മധ്യഭാഗം, കടിതടം, അരക്കെട്ട്
    9. അളവ്, ഒരു ധാന്യത്തിൻറെയോ മറ്റോ വലിപ്പത്തിനുതുല്യമായ സ്ഥലം, പരിമാണം, ഒരു വസ്തുവിൻറെ ഭാരത്തിനു തുല്യമായ തൂക്കം എന്ന് അർത്ഥവികാസം. ഉദാ: നെല്ലിട, പണമിട
    10. ഒരു തൂക്കം, നൂറുപലം. ഉദാ: ഒരു ഇട മുളക്
    11. ഇടവഴി
    12. ആനയുടെ കൂച്ചുവിലങ്ങ്, ഇടച്ചങ്ങല. ഉദാ: ഇടയും മെയ്യും കൊളുത്തുക = ആനയുടെ കാലും ഉടലും ബന്ധിക്കുക, (പ്ര.) ഇടയാകുക, -ഉണ്ടാകുക, -കിട്ടുക = കാരണമാവുക, യാദൃച്ഛികമായിവന്നുചേരുക. ഉദാ: പോകാൻ ഇടയാവുക, കാണുന്നതിന് ഇടയാവുക. ഇടവരിക = ഇടയാവുക (പ്ര.) ഇടയ്ക്ക്, ഇടയിൽ, ഇടയ്ക്കിടെ, ഇടയ്ക്കും മുറയ്ക്കും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക