1. ഇത:

    1. അവ്യ.
    2. ഇതുഹേതുവായിട്ട്, ഇവിടെനിന്ന്
  2. ഇത2

    1. വ്യാ.
    2. ഇതാ
  3. ഇത3

    1. വി.
    2. പ്രാപിച്ച, പോയ, പരേത (പര-ഇത); പ്രത (പ്ര-ഇത) ഇത്യാദിപദങ്ങൾ കാണുക
  4. ഇത4

    1. -
    2. "ഇതയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  5. ഇതാ

    1. വ്യാ.
    2. അടുത്തുള്ള ഒന്നിൻറെ നേർക്കോ തന്നിലേക്കോ ശ്രാതാവിൻറെ ശ്രദ്ധയെ ആകർഷിക്കാൻവേണ്ടി ഉപയോഗിക്കുന്ന പദം, ഇങ്ങോട്ടു നോക്കു എന്ന് ആശയം
    3. അല്പസമയത്തിനുള്ളിൽ, ഉടൻതന്നെ, ഇപ്പോൾത്തന്നെ. ഉദാ: ഇതാപോകുന്നു
  6. ഈദ്

    1. നാ.
    2. മുസ്ലിങ്ങളുടെ പരുന്നാൾ. ഈദ്ഉൽ അസ്ഹ = ബലിയുടെ പെരുന്നാൾ. ഈദ്ഉൽ ഫിത്തർ = വ്രതം മുറിക്കുന്ന പെരുന്നാൾ
  7. ഇത്

    1. -
    2. അടുത്തുള്ള വസ്തുവിനേയോ, ജന്തുവിനേയോ ഗുണക്രിയകളേയോ മറ്റോ നിർദ്ദേശിക്കാൻ പ്രയോഗിക്കുന്ന ശബ്ദം. (പു.) ഇവൻ
    3. ക്രിയാശബ്ദത്തോടു ചേർത്ത് പ്രയോഗിച്ചിരുന്ന നപും, പ്ര. പു. പ്രത്യയം. ഉദാ: ചൊന്നിതുമഹർഷി. ചോദ്യത്തിലും പ്രത്യേക നിർദേശത്തിലും മറ്റും ഇവൻ, ഇവൾ, ഇവർ എന്ന അർത്ഥങ്ങളിൽ പ്രയോഗിക്കുന്ന ശബ്ദം. ഉദാ: ഇത് ആരാണ്? ഇതു നാരായണി
    4. വാക്യാർഥത്തിനു പകരം നിൽക്കുന്ന ശബ്ദം. ഉദാ: ഇത് ശരിയാണ്
    5. ചില കാലവാചിശബ്ദങ്ങളെ വിശേഷിപ്പിക്കുന്ന ഇത് "ഇ" എന്നു മാറുന്നു. ഉദാ: ഇതുനേരം = ഇന്നേരം
  8. ഇത്ത1

    1. നാ.
    2. ഈത്ത
  9. ഇത്ത2

    1. നാ.
    2. ചേച്ചി
  10. ഇത്താ

    1. നാ.
    2. വിലാപദിനങ്ങൾ എണ്ണുക, (ഭർത്താവ് മരിച്ചാലോ വിവാഹമോചനം നേടിയാലോ മുസ്ലിം സ്ത്രീകൾ കുറേ ദിവസം വെളിയിൽ വരാതിരിക്കുക എന്ന ആചാരം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക