1. ഇതിലേ, ഇതിലെ

    1. വി.
    2. ഇതിലുള്ള. ഉദാ: ഇതിലേ പ്രതിപാദനം
    1. അവ്യ.
    2. ഈ വഴിയേ, ഈ മാർഗത്തിൽക്കൂടി, കാണിക്കപ്പെടുന്നവഴിയിലൂടെ. ഉദാ: ഇതിലേ പോകാം
  2. ഇത്തൽ

    1. നാ.
    2. ഇത്തിൾ, കക്ക
  3. ഇതൾ

    1. നാ.
    2. പൂവിൻറെ ദളം
  4. ഈത്തൾ, ഇതുകൾ, ഈത്തുങ്ങൾ, ഇവറ്റകൾ, ഇവത്തുങ്ങൾ (അനാദരസൂചകം)

    1. നാ. ബ.വ.
    2. ഇവർ, ഈ ആളുകൾ
  5. ഇച്ചുളി, ഇത്തുളി

    1. നാ.
    2. ഇത്തിൾ, കക്കാ
    3. തുരുമ്പ്
    4. ചൊറി
    5. മീൻചെതുമ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക