1. ഇൻ

    1. വ്യാക.
    2. ഒരു ഇടനില. ചില്ലിലോ സംവൃത "ഉ" കാരത്തിലോ അവസാനിക്കുന്ന നാമങ്ങളോടും സർവനാമങ്ങളോടും വിഭക്തിപ്രത്യയങ്ങൾ ചേരുമ്പോൾ രണ്ടിനും ഇടയ്ക്കു വരുന്നത്. ഉദാ: തേക്കിനെ (തേക്ക്-ഇൻ-എ), തെങ്ങിനെ, കൊച്ചിനെ, കുഞ്ഞിനെ, ചാടിനെ, "തോക്കിനോട്", "തോക്കിന്", "തോക്കിനാൽ", "തോക്കിൻറെ", എന്നപോലെ മറ്റുവിഭക്തികളിൽ ആധാരികാപ്രത്യയമായ "ഇൽ" ചേർന്നാൽ "ഇൻ" ഇടനിലകൂടാതെ "തോക്കിൽ", "തെങ്ങിൽ", "ഒച്ചിൽ" ഇത്യാദി. (തമിഴിലും പഴയ മലയാളത്തിലും തേക്കിനിൽ ഇത്യദിരൂപങ്ങൾ പഴയ പ്രയോഗങ്ങളിൽ സ്വരാന്തങ്ങളായ പദങ്ങളോടും "ഇൻ" ചേർന്ന വിഭക്തിരൂപങ്ങൾ കാണാം. ഉദാ: കൃപയിനാൽ) "കൽ" ചേർന്നാൽ തോക്കിങ്കൽ, അതിങ്കൽ എന്നപോലെ രൂപങ്ങൾ
    3. സംബന്ധികാർഥത്തിലുള്ള ഒരു പ്രത്യയം. ഉദാ: ആലിൻകാ, കുന്നിൻമകൾ, പശുവിൻപാൽ, തലയിന്മേൽ (പശു-ഇൻ-ഉടയ ഇത്യാദിയിലെ "ഉടയ" -പിൽക്കാലത്തെ "ഉടെ", "ടെ" - ലോപിച്ച രൂപം)
    4. ക്രിയാധാതുവിനോടു നിയോജകാർഥം സൂചിപ്പിക്കാൻ ചേർക്കുന്ന ഒരു പ്രത്യയം. (മ. പു, ബ.വ.) ഉദാ: വന്ദിപ്പിൻ, വരുവിൻ
  2. ഇണ

    1. നാ.
    2. ഇരട്ട, ജോഡി
    3. കൂട്ടുചേർന്ന് നടക്കുന്ന മനുഷ്യനോ ജന്തുവോ, ഭാര്യാഭർത്താക്കന്മാർ
  3. ഇനി1

    1. അവ്യ.
    2. ഇപ്പോൾ
    3. ഇതിനുശേഷം, ഇന്നത്തേതിൽപ്പിന്നെ, മേലിൽ, മേലാൽ, അടുത്തതായി
    4. വീണ്ടും, ഒരിക്കൽക്കൂടി
  4. ഇനി2

    1. നാ.
    2. ഉള്ളത്, ഉദാ: വടക്കിനി = വടക്കുള്ളത്, വടക്കെഭാഗം; തെക്കിനി = തെക്കുള്ളത്, തെക്കുഭാഗത്തുള്ള മുറി
  5. ഇനി3

    1. -
    2. "ഇനിക്കുക" എന്നതിൻറെ ധാതുരൂപം.
  6. ഈണ്ണു

    1. ഭൂ.രൂ. ക്രി.
    2. വീണു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക