1. ഇറക്

    1. നാ.
    2. ചിറക്
    3. തൂവൽ
  2. ഇറക്ക്

    1. നാ.
    2. ചുമടുതാങ്ങി
    3. ഒരുകവിളായി കുടിച്ചിറക്കാവുന്നിടത്തോളം ദ്രാവകം
    4. ഇറക്കൽ, താഴേയ്ക്കു പകർന്നു വയ്ക്കൽ (ചുമടും മറ്റും പോലെ)
    5. ചരിവ്
    6. പുരയിടവും അടുത്ത ജലാശയവും സന്ധിക്കുന്നിടം, ജലാശയത്തിൽ നിന്നും കരയ്ക്കിറങ്ങുന്ന സ്ഥലം
  3. ഇറുക

    1. ക്രി.
    2. അടരുക, തണ്ടിലോ ഞെട്ടിലോ നിന്ന് അറുക
    3. വിള്ളുക, പിളരുക
    4. തുള്ളിയായി വീഴുക
    5. അവസാനിക്കുക, മരിക്കുക (പ്ര.) ഇറുക്കുക
  4. ഇറുക്കി

    1. നാ.
    2. ഇറുക്കൽ
  5. ഇറുക്ക്1

    1. നാ.
    2. ഉറുമ്പ്, ഞണ്ട് മുതലായ ജന്തുക്കളുടെ കടി, കുത്തൽ
    3. ഇറുക്കുകാൽ
  6. ഇറുക്ക്2

    1. നാ.
    2. ഉറുക്ക്
  7. ഈറുക

    1. ക്രി.
    2. അറുക്കുക
    3. പിളർക്കുക, നശിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക