1. ഇറി

    1. നാ.
    2. ഒരുതരം പട്ടുനൂൽപ്പുഴു, ഇറിപ്പട്ട് = ഇറപ്പുഴുക്കളുടെ കൂട്ടിൽനിന്നെടുക്കുന്ന നൂൽ നെയ്ത് ഉണ്ടാക്കുന്ന പട്ട്
  2. ഇറ2

    1. നാ.
    2. നികുതി, കരം, സർക്കാരിലേക്കു കൊടുക്കാനുള്ള കരങ്ങൾക്കു പൊതുവേ പറയുന്ന പേര്
    3. മിച്ചവാരം, (പ്ര.) ഇറയിടുക = കരം കൊടുക്കുക
    4. ജന്മിയോടു പാട്ടത്തിനുവാങ്ങി അനുഭവിക്കുന്ന സ്ഥലം, കാരാണ്മ
    5. വീട്ടിലേക്കു കയറാനുള്ള ചവിട്ടുകല്ല്
    6. വരാന്തത്തൂണിന്മേലുള്ള ഉത്തരം
    7. കാട്ടുമൃഗങ്ങളുടെ വഴി
  3. ഈറ്2

    1. നാ.
    2. മോണ
    3. കോപം, ഈറ
  4. ഇറ1

    1. നാ.
    2. വീടിൻറെ ഇറമ്പ്
    3. അല്പനേരം, നിമിഷം
    4. കൺപോള, ഇമ
  5. ഈർ1, ഇരു

    1. വി.
    2. രണ്ട്, ഉദാ: ഈരഞ്ച്
  6. ഈർ2

    1. നാ.
    2. എതിര്, തുല്യം. ഉദാ: ഈരിയലാത, എതിരില്ലാത്ത
  7. ഈർ3

    1. നാ.
    2. ഈര്, പേനിൻറെ മുട്ട
    3. ഈർക്കിൽ
  8. ഈർ4

    1. നാ.
    2. ഈർപ്പം, നനവ്
  9. ഈർ5

    1. വ്യാക.
    2. ആഖ്യാതത്തിൽ ചേർക്കുന്ന മധ്യമപുരുഷ ബഹുവചനപ്രത്യയം. ഉദാ: കണ്ടീരോ = നിങ്ങൾ കണ്ടുവോ. ഇതിൻറെ പിന്നിൽ "കൾ" എന്ന ബഹുവചന പ്രത്യയം ചേർത്ത് ഈർകൾ എന്നും പ്രയോഗം. ഉദാ: വന്തീർകൾ = നിങ്ങൾ വന്നു
  10. ഈർ6

    1. -
    2. "ഈരുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക