1. ഇറ1

    1. നാ.
    2. വീടിൻറെ ഇറമ്പ്
    3. അല്പനേരം, നിമിഷം
    4. കൺപോള, ഇമ
  2. ഇറ2

    1. നാ.
    2. നികുതി, കരം, സർക്കാരിലേക്കു കൊടുക്കാനുള്ള കരങ്ങൾക്കു പൊതുവേ പറയുന്ന പേര്
    3. മിച്ചവാരം, (പ്ര.) ഇറയിടുക = കരം കൊടുക്കുക
    4. ജന്മിയോടു പാട്ടത്തിനുവാങ്ങി അനുഭവിക്കുന്ന സ്ഥലം, കാരാണ്മ
    5. വീട്ടിലേക്കു കയറാനുള്ള ചവിട്ടുകല്ല്
    6. വരാന്തത്തൂണിന്മേലുള്ള ഉത്തരം
    7. കാട്ടുമൃഗങ്ങളുടെ വഴി
  3. ഈറ്2

    1. നാ.
    2. മോണ
    3. കോപം, ഈറ
  4. ഈറ2

    1. നാ.
    2. ഈറൽ, ഈറ്റ, വെയ്യ്
  5. ഈറ്1

    1. നാ.
    2. അതിര്, അവസാനം, അറ്റം
  6. ഈർ1, ഇരു

    1. വി.
    2. രണ്ട്, ഉദാ: ഈരഞ്ച്
  7. ഈർ2

    1. നാ.
    2. എതിര്, തുല്യം. ഉദാ: ഈരിയലാത, എതിരില്ലാത്ത
  8. ഈർ3

    1. നാ.
    2. ഈര്, പേനിൻറെ മുട്ട
    3. ഈർക്കിൽ
  9. ഈർ4

    1. നാ.
    2. ഈർപ്പം, നനവ്
  10. ഈർ5

    1. വ്യാക.
    2. ആഖ്യാതത്തിൽ ചേർക്കുന്ന മധ്യമപുരുഷ ബഹുവചനപ്രത്യയം. ഉദാ: കണ്ടീരോ = നിങ്ങൾ കണ്ടുവോ. ഇതിൻറെ പിന്നിൽ "കൾ" എന്ന ബഹുവചന പ്രത്യയം ചേർത്ത് ഈർകൾ എന്നും പ്രയോഗം. ഉദാ: വന്തീർകൾ = നിങ്ങൾ വന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക