1. ഇലക്കുറി

    1. നാ.
    2. വാഴയിലയിൽ ഉണ്ടാക്കുന്ന വിടവിലൂടെ നെറ്റിയിലും മറ്റും ഇടുന്ന കുറി
  2. ഇലക്കറി

    1. നാ.
    2. കറിവയ്ക്കാനുപയോഗിക്കുന്ന ചീര മുതലായ ഇലവർഗം
    3. ഇലകൊണ്ടുള്ള കറി
  3. ഇല്ലക്കാർ

    1. നാ.
    2. തറവാട്ടുകാർ, നായന്മാരിൽ ഒരുവിഭാഗം
    3. ഒരേഗോത്രത്തിൽപെട്ടവർ, ബന്ധുക്കൾ
    4. പുലയർ, മുക്കുവർ തുടങ്ങിയ ജാതിക്കാരെ പല ഇല്ലങ്ങളായി തിരിച്ചിട്ടുള്ളതിൽ ഓരോ ഇല്ലത്തിൽപ്പെട്ടവർ
  4. ഇല്ലക്കൂറ്

    1. നാ.
    2. രാജാക്കന്മാർ സമ്പാദിക്കുന്ന സ്വകാര്യസ്വത്ത്, സ്വരൂപക്കൂറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക