1. ഇല1

    1. നാ.
    2. വെറ്റില
    3. സസ്യത്തിൻറെ പത്രം
    4. വാഴയില, ഉദാ: സദ്യയ്ക്ക് ഇലവയ്ക്കുക
    5. നിലത്തിൽ വെള്ളം ചവിട്ടിക്കയറ്റാനുള്ള ചക്രത്തിൻറെ പലക
    6. വാള് കത്തി മുതലായവയുടെ മൂർച്ചയുള്ളഭാഗം, അലക്
    7. സ്ത്രീകളുടെ ഗുഹ്യാവയവം
  2. ഇല2

    1. -
    2. ഇല്ല.
  3. ഇല്ല2, ഇല്ലാ, ലാ

    1. -
    2. ഇല്ലേ കാണത്തക്കവണ്ണം അകലെയുള്ള ഒന്നിനെ ചൂണ്ടിപ്പറയാൻ ഉപയോഗിക്കുന്ന (ഗ്രാമ്യ) പദം, ആ, അതാ.
  4. ഇലാ

    1. വി.
    2. ഇല്ലാത്ത
  5. ഇൽ2

    1. വ്യാക.
    2. ആധികാരികാപ്രത്യയം, വീട് എന്നർഥത്തിലുള്ള "ഇൽ" പ്രത്യയമായിത്തീർന്നതാകാം, ഉദാ: തലയിൽ, വീട്ടിൽ, എന്നിൽ ഇത്യാദി
    3. താരതമ്യസൂചന ചെയ്യുന്ന പ്രത്യയം "ഒന്നിനേക്കാൾ" എന്ന അർത്ഥത്തിൽ, ഉദാ: നരകത്തിലും കഷ്ടമായത്
    4. ഒരു പാക്ഷികവിനയെച്ചപ്രത്യയം, ഉദാ: വരിൽ, വരുകിൽ, പോകിൽ
    5. ഒരു കൃത്പ്രത്യയം, ഉദാ: വെയിൽ (<വേ)
  6. ഈല

    1. -
    2. ഇല്ല.
  7. ഇൽ1

    1. നാ.
    2. ഇല്ലം, വീട്, കുടുംബം
  8. ഇലി

    1. നാ.
    2. ഒരു ഡിഗ്രിയുടെ 1/60 ഭാഗം
    3. (ജ്യോ.) വിനാഴിക
  9. ഇള1

    1. വി.
    2. ഇളയ, ഇളതായ, പ്രായംകുറഞ്ഞ, പിഞ്ചായ. "ഇളം" നോക്കുക. "ഇളനായ് കടിയറികയില്ല, ഇളംപോത്തു വെട്ടറികയില്ല, ഇളമാൻ കടവറിയാ, മുതുമാൻ ഓട്ടം വെല്ലാ" (പഴ.)
  10. ഇള2

    1. നാ.
    2. കുരുന്ന്, മുള, പൊടിപ്പ്, ഇളയത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക