1. ഈളിക്കുക

    1. ക്രി.
    2. ക്ഷീണിക്കുക, മെലിയുക
  2. ഇളിക്കുക

    1. ക്രി.
    2. പരിഹസിച്ചോ ലജ്ജിച്ചോ മറ്റോ പല്ലുകാട്ടിച്ചിരിക്കുക, പല്ലുകാട്ടുക
    3. ലജ്ജിക്കുക, പരിഹാസമായിത്തീരുക
  3. ഇളകുക

    1. ക്രി.
    2. അനങ്ങുക, സ്ഥാനം വിട്ടുമാറുക, ചലിക്കുക, അലയുക
    3. ക്ഷോഭിക്കുക, പ്രക്ഷോഭണം നടത്തുക
    4. ഉത്സാഹം, ഭീതി, ദയ മുതലായവകൊണ്ട് മനസ്സിൻറെ സ്ഥിതിക്കു മാറ്റം വരുക, തരളമാക്കുക
    5. മുറുക്കം കുറയുക, അയയുക
    6. കട്ടിയില്ലാതാവുക, ദ്രവമാക്കുക, ഉദാ: മലം ഇളക്കുക
  4. ഇളക്കുക

    1. ക്രി.
    2. ക്ഷോഭിക്കുക
    3. അനകുക, ശക്തിയായി ചലിപ്പിക്കുക, സ്ഥാനത്തുനിന്നു മാറ്റുക, ഉലയ്ക്കുക
    4. പ്രരിപ്പിക്കുക, മനസ്സിനുമാറ്റം വരുത്തുക, വിഘ്നപ്പെടുത്തുക. ഉദാ: തപസ്സ് ഇളക്കി
    5. മരുന്നും മറ്റും കൊണ്ടു മലം ഇളകിപോകത്തക്കവണ്ണം ചെയ്യുക, ഉദാ: വയറ് ഇളക്കുക (പ്ര.) ഇളക്കിമറിക്കുക = സമൂലപരിവർത്തനം വരുത്തുക, വലിയ ക്ഷോഭം ജനിപ്പിക്കുക
  5. ഇളുക്കുക

    1. ക്രി.
    2. ഉള്ളിലേക്കു വലിക്കുക, വലിച്ചുകുടിക്കുക (കഫത്തിൻറെ തടസ്സംകൊണ്ടും മറ്റും) വിമ്മിഷ്ടത്തോടെ ശ്വാസോച്ഛ്വാസം ചെയ്യുക, ഇഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക