1. ഈള2

    1. നാ.
    2. സ്തുതി, പ്രശംസ, പുകഴ്ത്തൽ
  2. ഈള1

    1. നാ.
    2. ഈളുവ, ഉമിനീർ
    3. കഫം
    4. അഴുകിയ വയ്ക്കോൽ
    5. പിള, കണ്ണിലെ പഴുപ്പ് മലിനജലം മുതലായവ
  3. ഇള2

    1. നാ.
    2. കുരുന്ന്, മുള, പൊടിപ്പ്, ഇളയത്
  4. ഇള3

    1. നാ.
    2. ഇളവ്, വിശ്രമം. (പ്ര.) ഇളകൊള്ളുക = വിശ്രമിക്കുക, കുടികൊള്ളുക, വസിക്കുക
  5. ഇള1

    1. വി.
    2. ഇളയ, ഇളതായ, പ്രായംകുറഞ്ഞ, പിഞ്ചായ. "ഇളം" നോക്കുക. "ഇളനായ് കടിയറികയില്ല, ഇളംപോത്തു വെട്ടറികയില്ല, ഇളമാൻ കടവറിയാ, മുതുമാൻ ഓട്ടം വെല്ലാ" (പഴ.)
  6. ഈളിക്കുന്തം, ഈൾ-

    1. നാ.
    2. ഒരുതരം കുന്തം
  7. ഇള4

    1. നാ.
    2. പശു
    3. ഭൂമി
    4. ഇഡ
    5. മേഘം (സംജ്ഞയായും പ്രയോഗമുണ്ട്)
  8. ഈളു

    1. നാ.
    2. സ്വർണപ്പണിക്കാരുടെ ഉപകരണം, കൊടിൽ
  9. ഇളി1

    1. നാ.
    2. പല്ലുകാട്ടിയുള്ള ചിരി, ഹാസ്യപൂർവമായ ചിരി
  10. ഇളി2, എളി

    1. നാ.
    2. അരക്കെട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക