1. ഉടാ

    1. വി.
    2. ഉടുക്കാത്ത ഉദാ: ഉടാപ്പുടവ പൂച്ചിക്കിര (പഴ.) = ശരിയായ നിലയിൽ വിനിയോഗിക്കാത്ത മുതൽ നഷ്ടമാകും
  2. ഊടെ, ഊടേ, ഊട

    1. -
    2. ഉള്ളിൽ
    3. തവണ, പ്രാവശ്യം
    4. കൂടെ, കൂടി എന്ന അർത്ഥത്തിൽ വരുന്നഗതി, ആധാരികയോടോ, ആധാരികാഭാസത്തോടോ ചേരുന്നു. ഉദാ: വഴിയിലൂടെ, വരമ്പത്തൂടെ
    5. പിന്നിൽ, പുറകിൽ, അരികിൽ
    6. നേരേ, എതിരേ
    7. ഇവിടെ (ഗ്രാമ്യം)
  3. ഉട3

    1. നാ.
    2. (കാളയുടെ) വൃഷണം ഉടയെടുക്കുക - വരിയെടുക്കുക, ഉടയ്ക്കുക. (കാളയുടെ) വൃഷണം ഉടയ്ക്കുകയോ എടുത്തുകളയുകയോ ചെയ്യുക
  4. ഉട4

    1. നാ.
    2. ധനം, സ്വത്ത്, താരത. ഉടമ
  5. ഉട1

    1. -
    2. ഉള്ള
    3. സംബന്ധികാ പ്രത്യയം, സ്വന്തമായ, സംബന്ധിച്ച. ഉദാ: ഉലകുടപെരുമാൾ
  6. ഉട2

    1. നാ.
    2. ഉടുമുണ്ട്, വസ്ത്രം
    3. ഉടുക്കൽ, വസ്ത്രധാരണ രീതി
    4. അലങ്കരണം
    5. വേഷം
    6. മുണ്ട് ഉടുക്കുന്ന ഇടം, അരക്കെട്ട്. ഉദാ: ഉടവാൾ, ഉടമണി, ഉടഞാൺ
  7. ഉറ്റ്

    1. അവ്യ. മുന്‍വിന.
    2. അടുപ്പത്തോടെ, വാത്സല്യത്തോടുകൂടി, ദയവായി
    3. ചേർന്ന്, കൂടി, നിറഞ്ഞ്, തികഞ്ഞ്
    4. ശ്രദ്ധാപൂർവം, മനസ്സുവച്ച്
  8. ഊട1

    1. നാ.
    2. ഊട്, തുണിയിൽ വിലങ്ങനെയുള്ള ഇഴ. ഉദാ: ഊടും പാവും
  9. ഊട2

    1. വ്യാക.
    2. ഊടെ
  10. ഊട്1

    1. നാ.
    2. ഉള്ള്, മധ്യം, ഇട. ഉദാ: ഊടുനര, ഊടുവലിക്കുക
    3. മർമഭാഗം, സാരം, രഹസ്യം, തത്ത്വം, അറിവ്
    4. ഊണ്
    5. തുണിയിൽ വിലങ്ങനെയുള്ള ഇഴ. ഉദാ: ഊടും പാവും
    6. ഊഴം, തവണ
    7. ശീലം, ആചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക