1. ഉണ്ട1

    1. വി.
    2. ഉരുണ്ട
    3. പൊക്കംകുറഞ്ഞു വണ്ണം കൂടിയ (ആൾ)
    1. നാ.
    2. ഉരുള, ഉരുണ്ട വസ്തു, ഗോളം
    3. കട്ട
    4. ഉരുട്ടിയുണ്ടാക്കിയ പലഹാരം, ഉദാ: അരിയുണ്ട
    5. തോക്ക്, പീരങ്കി മുതലായവയിൽ നിന്ന് വിക്ഷേപിക്കപ്പെടുന്ന ലോഹഗോളം, വെടിയുണ്ട
    6. ചുട്ടിപ്പൂവ്
    7. വയക്കോൽത്തുറു
    8. മുഴ. (പ്ര.) ഉണ്ടയില്ലാത്തവെടി = നിരർഥകമായ ഭീഷണി, അടിസ്ഥാനരഹിതമായ വാർത്ത
  2. ഉണ്ട2

    1. വി.
    2. ഊണുകഴിച്ച, അനുഭവിച്ച, ഉദാ: ഉണ്ട ചോറ്, തേൻ ഉണ്ട വണ്ട്, ഉണ്ടവനേ ഊക്കമുള്ളു, ഉണ്ട ഉണ്ണി ഓടിക്കളിക്കും. (പഴ.)
  3. ഉണ്ട്

    1. ക്രി.
    2. അസ്തിത്വം സൂചിപ്പിക്കുന്ന പൂർണക്രിയ
    3. കാലാനുപ്രയോഗമായി നിൽക്കുന്ന ഒരു ആഖ്യാതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക