1. ഊഞ്ഞാൽ

    1. നാ.
    2. ഊഞ്ചോൽ, ഊഞ്ഞോൽ, ഊയൽ, മരക്കൊമ്പുകളിലും തട്ടുതുലാങ്ങളിലും മറ്റും ഒരു പടിയുടെ രണ്ടറ്റത്തും കയർകെട്ടി ഇരുന്നു മുന്നോട്ടും പിന്നോട്ടും ആഞ്ഞ് ആടാനുണ്ടാക്കുന്ന സംവിധാനം. ഊഞ്ഞാൽക്കട്ടിൽ = ഊഞ്ഞാൽപോലെ ആടത്തക്കവണ്ണം തൂക്കിയിട്ടിരിക്കുന്ന കട്ടിൽ. ഊഞ്ഞാൽപ്പാട്ട് = ഊഞ്ഞാലിൽ ആടുമ്പോൾ പാടാനുള്ളപാട്ട്. ഊഞ്ഞാൽപ്പാലം = ചങ്ങലയിൽ കൊളുത്തി തൂക്കിയിട്ടിരിക്കുന്നതുപോലെ നിർമിച്ചിരിക്കുന്ന പാലം, തൂക്കുപാലം. ഊഞ്ഞാൽവള്ളി = ഊഞ്ഞാലിടുന്നതിന് ഉപയോഗിക്കുന്ന ഒരിനം വള്ളി, എരുമവള്ളി. ഊഞ്ഞാലാട്ടം = ഊഞ്ഞാലിൽ ഇരുന്നു വിനോദത്തിന് ആഞ്ഞാടുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക