1. ഊൺ, ഊണ്

    1. നാ.
    2. തീറ്റ, ഭക്ഷണം, ചോറ്, സദ്യ. (പ്ര.) ഊണുണൂല് = പൂണുനൂല് (പരിഹാസം)
    3. ഭക്ഷണം കഴിക്കൽ (പ്ര.) ഊൺനാളുകൾ = അന്നപ്രാശത്തിന് (ശിശുവിന് ആദ്യമായി ചോറുകൊടുക്കാൻ) കൊള്ളാവുന്ന നാളുകൾ
  2. ഊൻ

    1. നാ.
    2. മോണ, വായ്ക്കുള്ളിൽ പല്ല് ഉറച്ചുനിൽക്കുന്ന ഭാഗം
    3. നഖത്തിൻറെ ചുവട്, നഖത്തിനുചുറ്റുമുള്ള മാംസളഭാഗം
    4. മുറിവ് ഉണങ്ങുമ്പോൾ അതിനുചുറ്റും പൊന്തിവരുന്ന മാംസഭാഗം. (ത. ഊൻ = ഇറച്ചി)
  3. ഉന്-

    1. -
    2. അനുനാസികങ്ങൾക്കു മുൻപിൽ "ഉദ്" എന്ന ഉപസർഗം കൈക്കൊള്ളുന്ന രൂപം.
  4. ഉൻ

    1. -
    2. മധ്യമപുരുഷസർവനാമത്തിൻറെ പ്രാതിപദികരൂപം. നിൻ, നുൻ, ഉൻ, ഉന്നൈ, ഉന്നോടു, ഉനക്കു, ഉന്നാൽ, ഉനതു (ഉൻ-അതു), ഉങ്കൾ, ഉങ്കളൈ ഇത്യാദിരൂപങ്ങൾ.
  5. ഊന

    1. വി.
    2. ചെറിയ
    3. അല്പമായ, കുറഞ്ഞ, ആവശ്യത്തിനു മതിയാകാത്ത, എണ്ണത്തിൽ കുറവുള്ള
    4. അംഗഭംഗം വന്ന
    5. താണ, ഗുണം കുറഞ്ഞ, നിന്ദ്യമായ
    6. കുറഞ്ഞ, കുറവുള്ള (സംസ്കൃതസംഖ്യകളോട് ചേർത്തുപ്രയോഗം). ഉദാ: ഏകോനവിംശതി = വിംശതിയിൽ (ഇരുപതിൽ) നിന്ന് ഒന്നുകുറവ്
  6. ഉണി, ഉണ്ണി

    1. വി.
    2. ചെറിയ, ഇളയ, ഓമനയായ. ഉദാ: ഉണിക്കാളി, ഉണിക്കോരൻ, ഉണിച്ചന്തു
  7. ഉണ്ണിത്തിരി, ഉണി-, ഉണു-

    1. നാ.
    2. അന്തരാളജാതിയിൽപ്പെട്ട ഒരു വിഭാഗം
  8. ഊണ്ണു

    1. ക്രി. ഭൂ.കാ..
    2. ഉമിണ്ണു, തുപ്പി
  9. ഉണ്ണി1

    1. വി.
    2. ചെറിയ, പിഞ്ചായ, ഇളയ
  10. ഉണ്ണി2

    1. നാ.
    2. ചെറുപൈതൽ, കുട്ടി, കുഞ്ഞ്, ആൺകുട്ടി, ബാലകൻ, മകൻ
    3. സമാവർത്തന കർമംവരെ നമ്പൂതിരി ബാലന്മാരെ വിളിക്കുന്ന പേര്
    4. അമ്പലവാസികളിൽ ഒരു ജാതി, (സ്ത്രീ.) ഇട്ടി
    5. [ത. ഉണ്ണി] പാലുണ്ണി
    6. വട്ടൻ, കന്നുകാലികളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതരം പ്രാണി
    7. ഉണ്ണുന്നവൻ
    8. മുട്ടയുടെ മഞ്ഞക്കരു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക