1. ഊര

    1. നാ.
    2. വരിനെല്ല്
    3. പൃഷ്ഠഭാഗം, ആസനം, നടുവ്. ഉദാ: ഊരയാട്ടിപ്പക്ഷി
    4. നെന്മണിയുടെ അറ്റത്തുകാണുന്ന നേർത്ത ചെറുമുള്ളുപോലുൾല ഭാഗം, ഓവ്
    5. ഉണക്കാനിട്ട നല്ലപോലെ ഉണങ്ങാത്ത മത്സ്യം
    6. ഒഴുക്ക്. ഉദാ: ഊരയ്ക്കു പായിക്കുക = ഒഴുക്കനുസരിച്ച് ഓടിക്കുക
  2. ഊര്1, ഊർ

    1. നാ.
    2. കുടിപാർപ്പ്, കുടിയിട, ദേശം, ഗ്രാമം
    3. ഗ്രാമത്തിൽ വസിക്കുന്നവർ. (പ്ര.) ഊരും പേരും = സ്ഥലവും ആളിൻറെ പേരും, എവിടത്തുകാരനാണെന്നും, ഒരാളിനെപ്പറ്റിയുള്ള സാമാന്യവിവരങ്ങൾ. ഊരുക്കൊപ്പം = നാട്ടിനൊത്ത്, മറ്റുള്ളവർക്കു തുല്യമായി
  3. ഉര1

    1. -
    2. "ഉരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. ഉര2

    1. നാ.
    2. വ്യാഖ്യാനം
    3. കീർത്തി
    4. മൊഴി, വാക്ക്, ഉരചെയ്യുക = പറയുക
  5. ഉവർമണ്ണ്, ഉവരു-, ഊരു-

    1. നാ.
    2. ഉവർനിലത്തിലെ മണ്ണ്, മൂത്രക്ഷാരമണ്ണ്
  6. ഊര്2

    1. നാ.
    2. പ്രാണൻ, ജീവൻ. (പ്ര.) ഊരങ്ങും ഉടലിങ്ങും, ഊരെടുത്തു കയ്യിൽ വയ്കുക
  7. ഉര3

    1. നാ.
    2. തേപ്പ്, ഉരസൽ
    3. മാറ്റ്
  8. ഉരോ

    1. -
    2. എന്ന ശബ്ദം സമാസത്തിൽ ചില അക്ഷരങ്ങൾക്കു മുമ്പു കൈക്കൊള്ളുന്ന രൂപം.
  9. ഉറ1

    1. -
    2. "ഉറങ്ങുക" എന്നതിൻറെ ധാതുരൂപം.
  10. ഉറ2

    1. -
    2. "ഉറയുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക