1. ഉറൾ, ഉറൽ

    1. നാ.
    2. തീപ്പൊരി
    3. തടി തുളച്ചുതിന്ന് കേടുണ്ടാക്കുന്ന ഒരിനം പുഴു
    4. ഒരിനം മീൻ, കടൽതീരത്തു മണലിൽ പുതയുന്നത്
  2. ഉരൽ

    1. നാ.
    2. ധാന്യങ്ങളും മറ്റും കുത്തി ഉമിയും തവിടും കളയുന്നതിനും അവലാക്കുന്നതിനും പൊടിക്കുന്നതിനും മറ്റും ഉള്ള ഉപകരണം, ഒരുവശത്ത് കുഴിയോടെ കല്ലിലോ തടിയിലോ ഉണ്ടാക്കുന്നത്. (പ്ര.) ഉരലിടിച്ചു കഴിക്കുക = കാലക്ഷേപത്തിനുവേണ്ടി നെല്ലു കുത്തിക്കൊടുത്തു കൂലിവാങ്ങി അഷ്ടികഴിക്കുക
  3. ഊരൽ1

    1. നാ.
    2. ഇഴയൽ
    3. ദേഹത്ത് എന്തെങ്കിലും ഇഴയുന്നതുപോലെയുള്ള തോന്നൽ, ചൊറിച്ചിൽ
  4. ഊരൽ2

    1. നാ.
    2. വലിച്ചെടുക്കൽ. ഉദാ: ഉറയിൽനിന്നും വാൾ വലിച്ച് ഊരൽ
  5. ഊറാറ, ഊറാല

    1. നാ.
    2. കുർബാനസമയത്ത് ക്രസ്തവ വൈദികൻ കൈയുടെ മണിബന്ധത്തിന്മേൽ ഇടുന്ന പ്രത്യേക വസ്ത്രം
  6. ഊരാൾ

    1. നാ.
    2. അന്യൻ
    3. ഊരാളൻ
  7. ഊറൽ

    1. നാ.
    2. ഊറ്റ്
    3. ഊറിവരുന്ന ദ്രാവകം
    4. ദ്രാവകത്തിൻറെ അടിയിൽ അടിഞ്ഞുകൂടുന്ന പദാർഥം
  8. ഊറൽ മണ്ണ്

    1. നാ.
    2. എക്കൽ, വണ്ടൽ എന്നിവ അടിഞ്ഞുകൂടിയ മണ്ണ്
  9. ഊറാല

    1. നാ.
    2. ഊറാറ
  10. ഉറൽ

    1. നാ.
    2. ഉറൾപ്പൊടി
    3. ഉറൾപ്പുഴു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക