1. ഉറവ, ഉറവ്

    1. നാ.
    2. ഊറ്റ്
  2. ഉരുമ്പൂകം, -പൂകം, ഊരുബുക, -വുക, ഊരുവു, ഉരുബുക

    1. നാ.
    2. ആവണക്ക്
  3. ഉരവ്

    1. നാ.
    2. ഉരയൽ, ഉരഞ്ഞുപോകൽ, തേയ്മാനം
    3. ഉരഞ്ഞുണ്ടാകുന്ന വ്രണം
  4. ഉരുവ്

    1. നാ.
    2. ഉരു, കപ്പൽ
  5. ഉരുവ്

    1. -
    2. ഉരു.
  6. ഊറാവ്

    1. നാ.
    2. "ഊറുന്നത്, പട്ടയ്ക്കുകൊഴുപ്പുള്ളത്". കുളമാവ്
  7. ഉരിവ്

    1. നാ.
    2. ഉരിയൽ, ഉരിച്ചൽ
  8. ഉരു1, ഉരുപം, ഉരുവം, ഉരുവ്

    1. നാ.
    2. ആകൃതി, ശരീരം
    3. ഉരുപ്പടി, സാധനം, വെങ്കലപാത്രം
    4. ഉരപ്പടിയുടെ എണ്ണം
    5. ആവൃത്തി, തവണ, മന്ത്രം, പാഠം മുതലായവയുടെ വീണ്ടുമുള്ള ആവർത്തനം
    6. കപ്പൽ, പടവ്, വള്ള്ലം
    7. മുറിവ്, അടയാളം
    8. കന്നുകാലി, കാള, ആന ഇത്യാദി. ഉദാ: ഉരു ഇരുത്തുക = ആനയെ ക്ഷേത്രത്തിനു കൊടുക്കുക. (പ്ര.) ഉരുക്കൂട്ടുക = ശേഖരിക്കുക. ഉരുത്തിരളുക = രൂപം കൊള്ളുക. ഉരുത്തികയുക = യാഗാവശ്യങ്ങൾക്കും മറ്റുമുള്ള പാത്രങ്ങളും മറ്റുസാധനങ്ങളും മതിയാകുക
  9. ഊർവ1

    1. വി.
    2. വലിയ, വർധിച്ച, വിപുലമായ
  10. ഊർവ2

    1. നാ.
    2. ഊരുന്നജന്തു, ഇഴയുന്നജന്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക