1. ഊറ

    1. നാ.
    2. തോൽ ഊറയ്ക്കിടുന്നതിനുള്ള സാധനം
  2. ഉറ2

    1. -
    2. "ഉറയുക" എന്നതിൻറെ ധാതുരൂപം.
  3. ഉറ3

    1. -
    2. "ഉറയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. ഉറ4

    1. നാ.
    2. പാല്തൈരാക്കാൻ ചേർക്കുന്ന തൈരോമോരോ മറ്റോ
    3. ക്ഷാരം (ഉപ്പിൻറെപോലെ). (പ്ര.) ഉറയൊഴിക്കുക, ഉറകൂട്ടുക, ഉറതൊടുക, ഉറവീഴ്ത്തുക
  5. ഉറ5, ഒറ

    1. നാ.
    2. സഞ്ചി, കീശ
    3. പുറഞ്ചട്ട, ആവരണം
    4. പാമ്പിൻറെ പുറം ചട്ട
    5. ചില പുഴുക്കൾ ശരിരത്തെ പൊതിഞ്ഞ് ഉണ്ടാക്കുന്ന രക്ഷാ കവചം, പുഴുക്കൂട്
    6. ഇരിപ്പിടം, മാളം
    7. നൂറ് എന്ന സംഖ്യ (കച്ചവടക്കാരുടെ ഭാഷ)
    8. ഇരുപതു പറ
    9. ധാന്യങ്ങൾ അളക്കുമ്പോൾ ഓർമയ്ക്കുവേണ്ടി ഓരോ നിശ്ചിത അളവിനും (100-ന്) ഓരോ പിടി എന്ന രീതിയിൽ മാറ്റിവയ്ക്കുന്ന ധാന്യം
  6. ഉറ1

    1. -
    2. "ഉറങ്ങുക" എന്നതിൻറെ ധാതുരൂപം.
  7. ഊർ1

    1. -
    2. "ഊരുക" എന്നതിൻറെ ധാതുരൂപം.
  8. ഊർ2

    1. -
    2. "ഊറുക" എന്നതിൻറെ ധാതുരൂപം.
  9. ഊർ3

    1. നാ.
    2. ഊര്
  10. ഊറ്

    1. നാ.
    2. നാശം, നഷ്ടം. താരത. ഇടയൂറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക