1. ഊശി1

    1. നാ.
    2. സൂചി. "കാശിക്കുപോയാലും ഊശിക്കു കാശൊന്ന്" (പഴ.)
  2. ഊശി2

    1. നാ.
    2. പരിഹാസം ആക്ഷേപം. (പ്ര.) ഊശിയടിക്കുക, ഊശിയാക്കുക, ഊശയാക്കുക
  3. ഉശി

    1. നാ.
    2. സ്വാദ്
  4. ഉഷ1

    1. വി.
    2. കത്തുന്ന
  5. ഉഷ2

    1. നാ.
    2. രാത്രി
    3. ഒരു നാഡി
    4. ഉഷസ്സ്, പ്രഭാതകാലം, പുലർകാലം, സൂര്യോദയ സമയം
    5. ക്ഷേത്രത്തിൽ ഉഷസ്സിലെ പൂജ, ഉഷസ്സിൽ നിവേദിക്കുന്ന ചോറ്
    6. പ്രഭാതദേവത, ഉഷസ്സ്
    7. സംഗ്രാമവിജയപൂജയിൽ അർച്ചിക്കപ്പെടുന്ന ഒരു ദേവത
    8. ബാണാസുരൻറെ മകൾ
  6. ഉഷാജലം, ഉഷോ-

    1. നാ.
    2. ഉഷസ്സിൽ പുൽത്തുമ്പത്തു കാണുന്ന ജലം, മഞ്ഞുതുള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക